മലയാളി സിനിമാ പ്രേക്ഷരുടെ എക്കാലത്തെയും നൊമ്പരമാണ് കലാഭവൻ മണി എന്ന അതുല്യ നടൻ്റെ അകാല മരണം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കവേ ഇപ്പോഴിതാ മണിയുടെ മരണത്തിന് സമാനമായ മറ്റൊരു മരണം കൂടി നടന്നിരിക്കുന്നതായി ചൂണ്ടിക്കാട്ടി കലാഭവൻ മണിയുടെ അനിയനും നടനും നർത്തകനുമായ ആർഎൽവി രാമകൃഷ്ണൻ രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ കൊല്ലത്ത് സ്പിരിറ്റ് ഉള്ളിൽ ചെന്ന് പൊലീസുകാരൻ മരിച്ച സംഭവത്തിന് തൻ്റെ ജ്യേഷ്ഠൻ്റെ മരണവുമായി ഏറെ സാമ്യമുണ്ടെന്നാണ് കലാഭവൻ മണിയുടെ സഹോദരൻ ആർ.എൽ.വി. രാമകൃഷ്ണൻ പറയുന്നത്.
പോലീസുകാരന്റെ മരണ വാർത്ത വന്ന പത്രക്കുറിപ്പ് പങ്കുവച്ചായിരുന്നു രാമകൃഷ്ണൻ ഫേയ്സ്ബുക്കിലൂടെ പരാമർശം നടത്തിയിരിയ്ക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം….
https://www.facebook.com/rlv.ramakrishnan/posts/2974659005986544
മണി ചേട്ടൻ്റെ മരണത്തോട് സമാനമായ സംഭവമാണിത്. ആദ്യകാലത്ത് മണി ചേട്ടൻ്റെ കേസ് അന്വേഷിച്ചിരുന്ന ഒരു ഉദ്യോഗസ്ഥൻ ഞങ്ങളോട് വെളിപ്പെടിത്തിയതും ഇങ്ങനെയാണ്. മണി ചേട്ടൻ ബിയർ ചോദിച്ചപ്പോൾ അവിടെയുണ്ടായിരുന്ന രണ്ട് സഹായികൾ പുറത്ത് പോയി കോള വാങ്ങിച്ചു കൊണ്ടുവരികയും പാഡിയിലേക്ക് ആരോ എത്തിച്ച വാറ്റുചാരായത്തിൽ മിക്സ് ചെയ്ത് ബിയർ കുപ്പിയിലാക്കി ബിയറാണെന്ന് തെറ്റിദ്ധരിപ്പിച്ച് നൽകുകയായിരുന്നു. ഇതാണ് പാഡിയിൽ നടന്ന സത്യമായ സംഭവം.
Post Your Comments