നടനും നിര്‍മാതാവും സംവിധായകനുമായ രഞ്ജി പണിക്കരിന്റെ മകന്റെ വിവാഹം ഈ ലോക്ഡൌണ് കാലത്തായിരുന്നു. ഇരട്ട പുത്രന്മാരില് ഒരാളും നടനുമായ നിഖില്‍ രഞ്ജി പണിക്കരുടെ വിവാഹം ജൂണ്‍ പതിനാറിന് ആറന്മുള ക്ഷേത്രത്തില്‍ വെച്ചായിരുന്നു. ചെങ്ങന്നൂര്‍ കാരയ്ക്കാട് പുത്തന്‍പുരയില്‍ തെക്കേതില്‍ മായ ശ്രീകുമാറിന്റെയും ശ്രീകുമാര്‍ പിള്ളയുടൈയും മകള്‍ മേഖ ശ്രീകുമാറാണ് വധു.
കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ലളിതമായൊരു ചടങ്ങിലാണ് നിഖില്‍ മേഘയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്. വിവാഹത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസം പുറത്ത് വന്നു. നടി ആശാ ശരത്ത്, സംവിധായകന് മേജര്‍ രവി, ഷാജി കൈലാസ്, ജയരാജ് എന്നിവരും വിവാഹത്തില്‍ സന്നിഹിതരായിരുന്നു.
Post Your Comments