CinemaGeneralMollywoodNEWS

സിനിമയില്‍ ഒരു മാനേജരെയും ഞാന്‍ നിയമിച്ചിട്ടില്ല: ഷീല മനസ്സ് തുറക്കുന്നു

സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ഡേറ്റ് അനുസരിച്ച് മുന്നോട്ട് പോകുക

മലയാള സിനെമയിലേറ്റവും കൂടുതല്‍ നായികയായി വേഷമിട്ട താരമാണ് നടി ഷീല. അറുപത് എഴുപത് കാലഘട്ടങ്ങളില്‍ നിരന്തരമായി സിനിമ ചെയ്യുന്ന സമയത്തും താന്‍ ഒരു മാനേജരെ പോലും നിയമിച്ചിട്ടില്ലെന്നും താന്‍ തന്നെയാണ് സാമ്പത്തിക കാര്യങ്ങള്‍ ഉള്‍പ്പടെയുള്ളവ നോക്കിയതെന്നും ഷീല പറയുന്നു. അഭിനയിക്കുന്ന സമയത്ത് അമ്മയ്ക്ക് സുഖമില്ലാതെ വന്നപ്പോള്‍ വീട്ടിലെ കാര്യങ്ങള്‍ കൂടി നോക്കേണ്ടി വന്നുവെന്നും ഷീല വ്യക്തമാക്കുന്നു.പ്രേം നസീര്‍ ഷീല താരജോഡികള്‍ ഒന്നിച്ച സിനിമകളുടെ എണ്ണം ബ്രേക്ക് ചെയ്യാന്‍ ഇന്ന് മറ്റൊരു താരജോഡികള്‍ക്കും കഴിഞ്ഞിട്ടില്ല.

ഷീലയുടെ വാക്കുകള്‍

“ഞാന്‍ അഭിനയിക്കുന്ന സമയത്ത് അമ്മ കിടപ്പിലായിരുന്നു. അങ്ങനെ ആ സമയത്ത് വീട്ടിലെ കാര്യങ്ങള്‍ കൂടി എനിക്ക് നോക്കേണ്ടി വന്നു. സിനിമയില്‍ പ്രതിഫലം വാങ്ങുന്ന കാര്യങ്ങള്‍ ഉള്‍പ്പടെ ഒരു മാനേജരെയും നിയമിക്കാതെയാണ് ഞാന്‍ മുന്നോട്ട് പോയത്. വീട്ടിലെ കാര്യങ്ങള്‍ നോക്കുന്നതോടൊപ്പം സിനിമയ്ക്ക് കൊടുത്തിരിക്കുന്ന ഡേറ്റ് അനുസരിച്ച് മുന്നോട്ട് പോകുക, നിര്‍മ്മാതാവിന്റെ കയ്യില്‍ നിന്ന് നേരിട്ട് പ്രതിഫലം വാങ്ങുക. ഇതൊക്കെ ഞാന്‍ തന്നെയാണ് ചെയ്തു കൊണ്ടിരുന്നത്. എന്റെ അടുത്ത സുഹൃത്തായ ജയലളിത അന്ന് ചോദിച്ചിരുന്നു അമ്മ മാനേജര്‍ ഇല്ലാതെ ഇതൊക്കെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന്”

shortlink

Related Articles

Post Your Comments


Back to top button