അച്ഛന് ഫാദേഴ്സ് ഡേ ആശംസകള്‍ നേര്‍ന്നുകൊണ്ടുള്ള നടി റിമ കല്ലിങ്കലിന്റെ പോസ്റ്റ് വൈറല്‍. പടക്കത്തിന് തീരികൊളുത്തുന്ന അച്ഛന്റെ വിഡിയോ പങ്കുവച്ചാണ് താരത്തിന്റെ ആശംസ.
പടയപ്പ, ഈ ചക്കര അച്ഛന് എന്റെ ഫാദേഴ്സ് ഡേ ആശംസകള്‍. എന്റെ ചിറകിന് അടയിലെ കാറ്റ്- താരം കുറിച്ചു. രസകരമായ അടിക്കുറിപ്പിനൊപ്പമുള്ള വിഡിയോ ആരാധകരുടെ മനസു കീഴടക്കുകയാണ്.
അച്ഛന്‍ മാസാണെന്ന് പറഞ്ഞുകൊണ്ട് ഗായിക അഭയ ഹിരണ്‍മയിയുടേയും സംവിധായകന്‍ അരുണിന്റേയും കമന്റ് എത്തി. എന്നാല്‍ മീന്‍ വറുത്തത് തരാതെ ഫെമിനിസ്റ്റ് ആക്കിയത് ഈ അച്ഛനല്ലേ എന്ന പരിഹാസവുമായി വിമര്‍ശകരും എത്തി. അത് ഇങ്ങേര് തന്നെയാണ്, അല്ലാതെ എന്നെ ചോദ്യം ചെയ്താല്‍ കൊല്ലും ഞാന്‍ എന്നു പറയുന്ന കൂതറ ആണുങ്ങളില്‍ അച്ഛന്‍ പെടില്ല എന്നുമായിരുന്നു താരത്തിന്റെ മറുപടി.
Post Your Comments