ബോളിവിഡ് നടന് സുശാന്ത് സിങ്ങിന്റെ മരണത്തിന് പിന്നാലെ സിനിമ മേഖലയില്‍ നെപ്പോട്ടിസം വലിയ ചര്‍ച്ചയാകുകയാണ്. താരമക്കള്‍ക്ക് സിനിമയില്‍ ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങള്‍ക്കെതിരെ വ്യാപക വിമര്‍ശനമുയരുമ്പോള്‍ തനിക്കെതിരെ വരുന്ന ഇത്തരം ആരോപണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് നടി അഹാന.
അഹാനയുടെ ഫോട്ടോ ചേര്‍ത്ത് പ്രചരിക്കുന്ന ഒരു മീം പങ്കുവച്ചാണ് നടി ഇതേക്കുറിച്ച് പ്രതികരിച്ചത്. ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് യൂട്യൂബില്‍ വിഡിയോ ചെയ്യാന്‍ ആലോചിക്കുന്നു, പക്ഷെ സ്വയം എങ്ങനെ സിനിമയിലെത്തി എന്ന് തിരിച്ചറിഞ്ഞപ്പോള്‍ എന്നാണ് മീമിലെ ഉള്ളടക്കം. വളരെ രസകരമായ ഒന്നാണ് ഈ മീം എന്ന് പറഞ്ഞ നടി പക്ഷെ ഇതിനായി കുറച്ചുകൂടെ മികച്ച ഒരു കാന്‍ഡിഡേറ്റിനെ തിരഞ്ഞെടുക്കാമായിരുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. ആദ്യ സിനിമ കഴിഞ്ഞ് ഒരു അഭിനേത്രി എന്ന നിലയില്‍ ശ്രദ്ധിക്കപ്പെടാന്‍ അഞ്ച് വര്‍ഷം വേണ്ടിവന്ന ഒരാളല്ല ഇതിന് യോജിച്ചത്”അഹാന പങ്കുവച്ചു.
താരപുത്രി എന്ന പരിഗണന തനിക്ക് ലഭിച്ചിട്ടുണ്ടായിരുന്നെങ്കില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പത്ത് സിനിമകളില്‍ അഭിനയിക്കുകയും ഒരു അവാര്‍ഡെങ്കിലും വാങ്ങുമായിരുന്നുവെന്നും അഹാന കൂട്ടിച്ചേര്‍ത്തു. അതുകൊണ്ട് ഇത്തരം ഗ്യാങ്ങിലേക്ക് തന്നെ വലിച്ചിടരുതെന്നും നടി അഭ്യര്‍ത്ഥിച്ചു.
Post Your Comments