മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയദമ്പതിമാരാണ് വരദയും ജിഷിനും. സഹനടിയായും നായികയായുമൊക്കെ തിളങ്ങിയ വരദ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പുതിയ പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. കുടുംബത്തിലേക്ക് പുതിയൊരാള് എത്തുന്നതിനെക്കുറിച്ചാണ് താരം പറഞ്ഞത്.
സഹോദരന് എറികിന്റെ എന്‍ഗേജ്മെന്റ് കഴിഞ്ഞുവെന്നും കൂട്ടായി ഇനി കാര്ത്തികയുണ്ടെന്നുമാണ് ചിത്രത്തിനൊപ്പം താരം കുറിച്ചിരിക്കുന്നത്. വ്യത്യസ്തമായ മേക്കോവറിലാണ് വരദ എത്തിയത്. ലുക്ക് കിടുക്കിയെന്നും ഇഷ്ടമായെന്നുമൊക്കെയായിരുന്നു ആരാധകരുടെ കമന്റ്. നിരവധി പേരാണ് സഹോദരനും പ്രതിശ്രുത വധുവിനും ആശംസ നേര്‍ന്നിട്ടുള്ളത്.
അമലയെന്ന പരമ്ബരയില്അഭിനയിച്ചതിന് പിന്നാലെയായാണ് വരദയ്ക്ക് കൂടുതല്‍ പ്രേക്ഷകര്‍ പ്രീതി ലഭിച്ചത്. ഒടുവില്‍ വില്ലനായെത്തിയ ജിഷിന് ജീവിതത്തില്‍ നായകനാവുകയും ചെയ്തു
Post Your Comments