
തന്റെ കരിയറിന് ഭര്‍ത്താവ് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബവും നല്ല പിന്തുണ നല്‍കുന്നുണ്ടെന്ന് പ്രിയാമണി, ഡബ്ബ് ചെയ്ത ദക്ഷിണേന്ത്യന്‍ സിനിമകള്‍ അവര്‍ക്കെല്ലാം ഇഷ്ടമാണ്. പ്രത്യേകിച്ചും മുസ്തഫയുടെ അച്ഛന്. വിവാഹശേഷം നീ അഭിനയിക്കണം, ദയവ് ചെയ്ത് വീട്ടിലിരിക്കരുതെന്നാണ് മുസ്തഫ ആവശ്യപ്പെട്ടത്. സിനിമയോടുള്ള എന്റെ പാഷന് മുസ്തഫയ്ക്കറിയാം. ആ പ്രോത്സാഹനം വലിയ ഭാഗ്യമായി ഞാൻ കരുതുന്നു.
പക്ഷേ നായകന്മാരോട് അടുത്തിടപഴകി അഭിനയിക്കുന്നതിനോട് മുസ്തഫയ്ക്ക് വലിയ താത്പര്യമില്ല. അത് സ്വാഭാവികമല്ലേ. പ്രണയത്തിലായ ചില നടിമാരോട് ഞാന്‍ ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. ഇത് നമ്മുടെ ജോലിയല്ലേ, ഞങ്ങളുടെ ബോയ്ഫ്രണ്ട്സിന് അതിലൊന്നും പ്രശ്നമില്ലെന്നാണ് അവര്‍ പറയുന്നത്.
എന്നാൽ എന്റെ ഭര്‍ത്താവ് അങ്ങനെയല്ല. ഓണ്‍ സ്ക്രീന്‍ കിസിംഗ് സീനുകളൊക്കെ ഒഴിവാക്കും. മുസ്തഫയ്ക്ക് മാത്രമല്ല അദ്ദേഹത്തിന്റെ അച്ഛനും അമ്മയ്ക്കും മരുമകളുടെ കിസിംഗ് സീനുകള്‍ ഇഷ്ടപ്പെടാന്‍ വഴിയില്ലല്ലോയെന്നും പ്രിയാമണി പറഞ്ഞു.
Post Your Comments