തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഓര്‍മ്മയായി. മലയാള സിനിമയ്ക്ക് തീരാനഷ്ടമായി ഈ വിയോഗം മാറുമ്പോഴും കാരുണ്യത്തിന്റെയും കരുതലിന്റെയും മാതൃകയാവുകയാണ് സച്ചി. അദ്ദേഹം കണ്ണുകള്‍ ദാനം ചെയ്തിരുന്നു.
ഇതോടൊപ്പം താന്‍ ചികിത്സ തേടിയ അതേ ആശുപത്രിയിലെ മറ്റൊരു രോഗിയുടെ ചികിത്സാ ചെലവ് കൂടി സച്ചി ഏറ്റെടുത്തിരുന്നു. യൂസുഫ് എന്ന എംബിഎക്കാരന്റെ ചികിത്സാ ചെലവാണ് സച്ചി ഏറ്റെടുക്കാന്‍ തയ്യാറായത്. വടക്കാഞ്ചേരിയിലെ ഡിവൈന്‍ ആശുപത്രിയില്‍ ഇടുപ്പെല്ലിന്റെ ശസ്ത്രക്രിയയ്ക്ക് എത്തിയതായിരുന്നു സച്ചി
യൂസഫിന്റെ ചികിത്സാച്ചെലവ് വഹിക്കാന്‍ തയ്യാറാണെന്ന് സച്ചി ആശുപത്രിയിലെ സ്റ്റാഫിനോട് പറഞ്ഞിരുന്നു. ഡോക്ടറോട് പറയരുത് എന്നും സ്റ്റാഫിനോട് പറഞ്ഞു. അക്കാര്യം കഴിഞ്ഞ ദിവസമാണ് സ്റ്റാഫ് തന്നോട് പറയുന്നത്. സച്ചിയുടെ കരുതലിന്റെ ഉദാഹരണമാണ് അതെന്നും ഡോക്ടര്‍ പ്രേം കുമാര്‍ പറഞ്ഞു
Post Your Comments