സുശാന്ത് സിങ്ങുമായി പ്രയത്തിലായിരുന്നെന്നും തങ്ങള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങിയിരുന്നതായും പോലീസ് ചോദ്യം ചെയ്യലില്‍ നടി റിയ ചക്രവര്‍ത്തി പറഞ്ഞതായി റിപ്പോര്‍ട്ട്.റിയ-സുശാന്ത് പ്രണയ വാര്‍ത്ത മുന്‍പും ഗോസിപ്പ് കോളങ്ങളില്‍ പ്രചരിച്ചിരുന്നു. എന്നാല്‍ അന്ന് ഇരുവരും ഔദ്യോഗിക വിശദീകരണം നല്‍കിയിരുന്നില്ലായിരുന്നു. സുശാന്തിന്റെ ആത്മഹത്യയെ തുടര്‍ന്നു ബാന്ദ്രയിലെ പോലീസ് സ്റ്റേഷനില്‍ റിയയെ ഒന്‍പത് മണിക്കൂറോളം പോലീസ് ചോദ്യം ചെയ്തു.
സുശാന്തിനോടൊപ്പമായിരുന്നു റിയയുടെ താമസം. എന്നാല്‍ ലോക്ക് ഡൗണിനിടെ തമ്മില്‍ ചെറിയ വഴക്ക് ഉണ്ടായതിനെ തുടര്‍ന്ന് റിയ സുശാന്തിന്റെ വീട് വിട്ട് പോകുകയായിരുന്നു. എന്നാല്‍ അതിന് ശേഷവും ഇവര്‍ ഫോണില്‍ സംസാരിക്കാറുണ്ടായിരുന്നു. വിവാഹത്തിന് ശേഷം പുതിയൊരു ഫ്ലാറ്റ് വാങ്ങാന്‍ തങ്ങള്‍ പദ്ധതി ഇട്ടിരുന്നതായും റിയ പൊലീസിനോട് പറഞ്ഞുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അന്വേഷണത്തിന്റെ ഭാഗമായി റിയ തന്റ ഫോണ്‍ പോലീസിന് നല്‍കിയിരുന്നു. ഇവര്‍ ഇരുവരും തമ്മിലുള്ള സംഭാഷണങ്ങള്‍ പരിശോധിക്കുകയും ചെയ്തു. രണ്ടാം തവണയാണ് റിയയെ പോലീസ് ചോദ്യം ചെയ്യുന്നത്. റിയയെ കുടാതെ 10ലേറെ പേരുടെ മൊഴികളും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Post Your Comments