BollywoodCinemaGeneralLatest NewsNEWS

സിനിമയിലെക്കാൾ വലിയ മാഫിയ മ്യൂസിക് രംഗത്ത്; നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ വൈകാതെ കേള്‍ക്കേണ്ടിവരുമെന്ന് സോനു നി​ഗം

രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത് എന്നും സോനു

സിനിമയിലെക്കാൾ വലിയ മാഫിയ മ്യൂസിക് രംഗത്താണ് ഉള്ളതെന്ന് സോനുനി​ഗം, ബോളിവുഡിലെതുള്‍പ്പെടെ സിനിമാ മേഖലയിലെ സ്വജനപക്ഷപാതം ഉള്‍പ്പെടെയുള്ള നടപടികളെ വിമര്‍ശിച്ച ചര്‍ച്ചകള്‍ പുരോഗമിക്കെ സംഗീത രംഗത്തെ ഇത്തരം പ്രവണതകളെ വിമര്‍ശിച്ച്‌ പ്രശസ്ത ഗായകന്‍ സോനു നിഗം രം​ഗത്ത്.

ഇന്ന് സിനിമയേക്കാളും വലിയ മ്യൂസിക് മാഫിയയാണ് ഇവിടെയുള്ളതെന്നാണ് സോനു നിഗത്തിന്റെ നിലപാട്. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സോനു നിഗം ആരോപണവുമായി എത്തിയിരിയ്ക്കുന്നത്,സംഗീത ലോകത്ത് നിന്നും നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമുണ്ടാവില്ലെന്നാണ് സോനു നിഗം മുന്നോട്ട് വയ്ക്കുന്ന പ്രധാന ആശങ്ക.

വളരെ ചെറുപ്രായത്തില്‍ ഈ രംഗത്ത് എത്തിയതുകൊണ്ടാണ് താനുള്‍പ്പെടെ ചിലര്‍ രക്ഷപ്പെട്ടത്. എന്നാല്‍ ഇപ്പോഴുള്ള നവാഗതരുടെ സ്ഥിതി മോശമാണെന്നും അദ്ദേഗം ചൂണ്ടിക്കാട്ടുന്നു, ബോളീവുഡില്‍ മ്യൂസിക് കമ്പനികളാണ് കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് എന്നാണ് സോനുനിഗം ചൂണ്ടിക്കാട്ടുന്നത്. നിര്‍മ്മാതാവും സംവിധായകനും നവാഗതര്‍ക്കൊപ്പം സംഗീതം ചെയ്യാന്‍ ആഗ്രഹിച്ചാല്‍ നടക്കാത്ത അവസ്ഥയാണ്. രണ്ട് പേരാണ് മ്യൂസിക് കമ്പനികളെ നിയന്ത്രിക്കുന്നത് എന്നും സോനു നി​ഗം.

https://www.instagram.com/tv/CBkwC8Uhs_H/

സിനിമയിലെക്കാൾ വലിയ മാഫിയയാണ് മ്യൂസിക് രംഗത്ത്, നവാഗതരുടെ ആത്മഹത്യാവാര്‍ത്തകള്‍ കേള്‍ക്കാന്‍ താമസമില്ലെന്ന് സോനു നിഗം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button