കമല്‍ സംവിധാനം ചെയ്ത ‘മഞ്ഞുപോലൊരു പെണ്‍കുട്ടി’ എന്ന സിനിമയിലൂടെ തുടക്കം കുറിച്ച സയനോര എന്ന ഗായിക താന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത സിനിമയെക്കുറിച്ചും അതില്‍ സുരാജ് വെഞ്ഞാറമൂട് എന്ന നടനെ പിന്നണി ഗായകനാക്കിയതിനെക്കുറിച്ചും തുറന്നു സംസാരിക്കുകയാണ്.
“2004-ല്‍ കമല്‍ സാറിന്റെ മഞ്ഞുപോലൊരു പെണ്‍കുട്ടിയിലാണ് തുടക്കം. അല്‍ഫോന്‍സ് ആയിരുന്നു ചിത്രത്തിന്റെ സംഗീതം. അതിലെ മുഴുനീള ഇംഗ്ലീഷ് ടൈറ്റില്‍ ഗാനമായിരുന്നു പാടിയത്. അതും ഞാനൊരു വെസ്റ്റെണ്‍ പാട്ടുകാരിയാണെന്ന ഇമേജ് ഉണ്ടാക്കി. പിന്നീട് എന്നെ തേടി വന്നതിലേറെയും അത്തരം പാട്ടുകള്‍ തന്നെയായിരുന്നു. ഞാന്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത ചിത്രം കുട്ടന്‍പിള്ളയുടെ ശിവരാത്രിയാണ്. ജോണ്‍ എന്ന്സുഹൃട്ത് വഴിയാണ് ആ ചിത്രത്തിന്റെ സംവിധായകനായ ജീന്‍ മാര്‍ക്കോസിനെ പരിചയപ്പെടുന്നതും സംഗീത സംവിധാനം ഏറ്റെടുക്കുന്നതും. സത്യത്തില്‍ ആദ്യമേ ധൈര്യമുണ്ടായിരുന്നില്ല. രണ്ടാമതായി ഗായിക എന്ന നിലയില്‍ എന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് മാറുന്നതിലുള്ള മടിയും. അതിലെ മൂന്ന് പാട്ടുകളും വ്യത്യസ്തവും പുതുമയുള്ളതുമായ രീതിയിലാണ് ചിട്ടപ്പെടുത്തിയത്. ചിത്രത്തിലെ ചക്കപ്പാട്ട് വളരെ പോപ്പുലറായി. നമ്മുടെ തോറ്റംപാട്ട് രീതിയിലാണ് ആ ഗാനം ഒരുക്കിയത്. ശരിക്കും അതെനിക്കൊരു വെല്ലുവിളിയായിരുന്നു സുരാജ് വെഞ്ഞാറമൂട് എന്ന നടനെ സിനിമയില്‍ പാടിക്കണമെന്നത് സംവിധായകന്റെ തീരുമാനമായിരുന്നു. പാട്ടെഴുതിയത് ഞാനാണ്. ആദ്യം സുരാജേട്ടന് ഒന്ന് ഞെട്ടി. സംഗീതത്തില്‍ നല്ല താല്പര്യമുള്ള ആളാണ് അദ്ദേഹം. എന്നെ നന്നായി പാടിക്കണേ എന്നാണ് അദ്ദേഹം ആദ്യമേ അഭ്യര്‍ഥിച്ചത്”.
Post Your Comments