
സുശാന്ത് സിങ് രജ്പുത്തിന്റെ അപ്രതീക്ഷിതമായ മരണത്തോടെ ബോളിവുഡിലെ താരങ്ങള്‍ പ്രതികൂട്ടില്‍ ആകുകയാണ്. പാരമ്പര്യത്തിനു പിന്നാലെ ബോളിവുഡിലെ യുവതാരങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന ചിലരെക്കുറിച്ച് വെളിപ്പെടുത്തി നടി രവീണ ടണ്ടന്.
ഈ ഇൻഡസ്ട്രിയിൽ തന്നെ പിറന്നു വീണിട്ടും തന്നെയും ചിലർ ഒതുക്കാൻ ശ്രമം നടത്തിയിട്ടുണ്ടെന്ന് നടി പറയുന്നു. നിർമാതാവ് രവി ടണ്ടന്റെ മകളാണ് രവീണ.
‘ബോളിവുഡില്‍ ഒരു ഗേള്‍ ഗ്യാങ് ഉണ്ട്. നായകന്മാര് സിനിമയില്‍ നിന്നു നീക്കം ചെയ്യുന്നവരെ പരിഹസിക്കുന്ന അവരുടെ കാമുകിമാര്‍. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കരിയര്‍ നശിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കും. ചിലപ്പോള്‍ കരിയര്‍ നശിക്കും” താരം ട്വീറ്റ് ചെയ്തു.
Post Your Comments