തന്റെ വളര്‍ത്തുനായകള്‍ മരിച്ചതിന്റെ ദുഃഖം പങ്കുവെച്ച് നടി അനുപമ പരമേശ്വരന്‍. കുറച്ച് ദിവസങ്ങളായി വളര്‍ത്തുനായകളായ റമ്മും ടോഡിയും മരിച്ച വേദനയിലാണെന്നും ഇവരുടെ നഷ്ടം നികത്താനാകാത്തതാണെന്നും അനുപമ പറയുന്നു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയിലാണ് നടിയുടെ വാക്കുകള്‍.
കഴിഞ്ഞ ”ജൂണ്‍ എട്ടു മുതല്‍ ഇങ്ങനെയൊരു വീഡിയോ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴിഞ്ഞില്ല. മനസ്സ് ആകെ തകര്‍ന്ന അവസ്ഥയിലാണ്. ആ വേദന പറഞ്ഞറിയിക്കാന്‍ വയ്യ. എനിക്ക് എന്റെ നായ്ക്കുട്ടികളെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഈ അവസ്ഥ മറ്റൊരു വളര്‍ത്തു നായകള്‍ക്കും വരരുത് എന്ന് ആഗ്രഹിക്കുന്നതു കൊണ്ടാണ് വിഡീയോ ചെയ്യുന്നത്.
https://www.instagram.com/p/CBfwDMoF1CA/?utm_source=ig_embed&utm_campaign=embed_video_watch_again
യഥാർഥത്തിൽ ”ഇപ്പോള്‍ വിസ്‌കി മാത്രമാണ് ഞങ്ങള്‍ക്കൊപ്പമുളളത്. പാര്‍വോ വൈറസ് പിടിപെട്ട് റമ്മിനെയും ടോഡിയെയും നഷ്ടപ്പെട്ടു. കഴിഞ്ഞ വര്‍ഷം റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയതാണ് ടോഡിയെ. ഈ വൈറസ് മനുഷ്യനെ ആക്രമിക്കില്ല. പക്ഷേ വാക്‌സിനേഷന്‍ എടുത്ത നായകളാണെങ്കിലും വൈറസ് പിടികൂടാം. റമ്മും ടോഡിയും അങ്ങനെയായിരുന്നു” എന്ന് അനുപമ വ്യക്തമാക്കി.
Post Your Comments