നടൻ സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയെ തുടര്‍ന്ന് ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ചാണ് ചര്‍ച്ചയാകുന്നത്. പല താരങ്ങളും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയാണ്, ദേശീയ അവാര്‍ഡ് ജേതാവായ നടന്‍ ആയുഷ്മാന്‍ ഖുറാനയുടെ ‘ക്രാക്കിങ് ദ കോഡ്: മൈ ജേണി ഇന്‍ ബോളിവുഡ്’ എന്ന ബുക്കില്‍ നിന്നുള്ള ഒരു ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ ഒഡീഷനായി കരണ്‍ ജോഹര്‍ നിരസിച്ചതായാണ് ഇതില്‍ ആയുഷ്മാന്‍ ഖുറാന പറയുന്നത്. റേഡിയോ ജോക്കിയായിരുന്ന കാലത്ത് ആയുഷ്മാന്‍ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹറിനെ അഭിമുഖം ചെയ്തിരുന്നു. 2007ല്‍ നടന്ന ഒരു പുരസ്‌ക്കാര ചടങ്ങില്‍ വച്ച് അഭിനേതാകാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ച് കരണിന്റെ നമ്പറും ആയുഷ്മാന്‍ വാങ്ങിയിരുന്നു.
അദ്ദേഹത്തെ കണ്ടപ്പോള്‍ ഓഫീസിലെ ലാന്റ് ലൈന്‍ എനിക്ക് നല്‍കിയത്. അപ്പോള്‍ തന്നെ ഞാന്‍ മനസിലാക്കേണ്ടതായിരുന്നു. എന്നാല്‍ ഞാന്‍ ആശ്ചര്യപ്പെടുകയാണ് ഉണ്ടായത്. ഏകദേശം 11.30 ആയപ്പോള്‍, അദ്ദേഹം പ്രഭാത ഭക്ഷണത്തിന് ശേഷം സംസാരിക്കാന്‍ സമയമുണ്ടാകും എന്ന് ഞാന്‍ വിചാരിച്ചു.”
എന്നാൽ ”അടുത്ത ദിവസം നല്‍കിയ നമ്പറിലേക്ക് ഞാന്‍ വിളിച്ചു. കരണ്‍ ഓഫീസില്‍ ഇല്ലെന്ന് അവിടെയുള്ളവര്‍ പറഞ്ഞു. പിറ്റേന്ന് വീണ്ടും വിളിച്ചു. അദ്ദേഹം തിരക്കിലാണെന്ന് അറിയിച്ചു. ഒടുവില്‍ അടുത്ത ദിവസം അവര്‍ അത് വ്യക്തമാക്കി. ഞങ്ങള്‍ സ്റ്റാറുകള്‍ക്കൊപ്പം മാത്രമേ പ്രവര്‍ത്തിക്കുകയുള്ളു, നിങ്ങള്‍ക്കൊപ്പം കഴിയില്ല” എന്നാണ് ആയുഷ്മാന്‍ എഴുതിയിരിക്കുന്നത്.
https://twitter.com/shizuka261/status/1272885827274780672
പിന്നീട് 2018ലെ കോഫി വിത്ത് കരണ്‍ എന്ന പരിപാടിക്കിടെ ഇക്കാര്യത്തെ കുറിച്ച് ആയുഷ്മാന്‍ കരണിനോട് പറഞ്ഞിരുന്നു. ”ഞാന്‍ നിങ്ങള്‍ക്ക് ശരിയായ നമ്പര്‍ തന്നെയാണ് നല്‍കിയത്. അത് എന്റെ നല്ല മനസ്. നിങ്ങള്‍ക്ക് കഴിവുണ്ടെന്ന് ഞാന്‍ കരുതിയിരിക്കണം” എന്നായിരുന്നു കരണിന്റെ മറുപടി.
Post Your Comments