
മൂന്നാം വിവാഹത്തിനൊരുങ്ങി താരപുത്രി. മുതിര്‍ന്ന നടന് വിജയകുമാറിന്റെയും നടി മഞ്ജുളയുടെയും മൂത്ത മകളായ വനിത വിജയകുമാര്‍ വീണ്ടും വിവാഹിതയാകുന്നു. പത്തൊന്‍പതാം വയസില്‍ നടന് ആകാശുമായിട്ടായിരുന്നു വനിതയുടെ ആദ്യ വിവാഹം. വിവാഹത്തോടെ നടി അഭിനയ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ ആകാശുമായിട്ടുള്ള ദാമ്ബത്യജീവിതം അധിക കാലം നീണ്ട് പോയില്ല. 2000 ല്‍ വിവാഹിതരായ ഇരുവരും 2007 ല്‍ വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ ഒരു മകനും മകളുമുണ്ട്.
ആന്ധ്രാ സ്വദേശിയായ ആനന്ദ് ജയ് രാജ് എന്ന ബിസിനസുകാരനുമായി 2007 ല്‍ രണ്ടാം വിവാഹം കഴിച്ചു. എന്നാല്‍ ഈ ബന്ധം 2010 അവസാനിപ്പിച്ചു. ഇരുവര്‍ക്കും ഒരു മകളുണ്ട്. രണ്ട് ദാമ്ബത്യ ബന്ധങ്ങളും വേര്‍പിരിഞ്ഞ നടി മൂന്നാമതും വിവാഹിതയാവുകയാണെന്നു റിപ്പോര്‍ട്ട്. ഈ മാസം തന്നെ വിവാഹം ഉണ്ടാവുമെന്നാണ് അറിയുന്നത്. നടിയുടെ വിവാഹ ക്ഷണക്കത്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയാണ്. പ്രതിശ്രുത വരന്റെ പേര് പീറ്റര്‍ പോള്‍ ആണെന്നാണ് കത്തിലുള്ളത്. ഈ മാസം 27 ന് ചെന്നൈയിലായിരിക്കും വിവാഹം നടക്കുകയെന്നും സൂചന
അതേ സമയം താരവിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല
Post Your Comments