മലയാള സിനിമയിലും വിവേചനവും മേധാവിത്വവുമുണ്ടെന്ന് നടന് നീരജ് മാധവ് പറഞ്ഞത് വലിയ ചര്‍ച്ചയാകുകയാണ്. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ കമൽ. ഒരു മാധ്യമത്തോടാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
ഞങ്ങള്‍ ഒന്നിച്ച് സഹകരിച്ചിട്ടില്ലാത്തതിനാല്‍, അദ്ദേഹത്തിനു നേരിട്ട അനുഭവം എനിക്കറിയില്ല. മലയാളസിനിമയില്‍ പണ്ടൊക്കെ ഇത്തരം അനുഭവങ്ങള്‍ വളരെ കൂടുതലായിരുന്നു. എന്നാല്‍ ഇപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായാണ് മലയാളസിനിമ പോയികൊണ്ടിരിക്കുന്നത് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. നീരജിന് അത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് തികച്ചും നിര്‍ഭാഗ്യകരമാണ്, അത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കാന്‍ പാടില്ലെന്ന് കമൽ ചൂണ്ടിക്കാട്ടി
Post Your Comments