BollywoodGeneralLatest News

നടന്റെ മരണം; സൽമാൻ ഖാനെതിരെ കേസ്!! സുശാന്തിന്റെ മരണത്തിൽ ഖാൻ- കപൂർ കുടുംബം പ്രതിക്കൂട്ടില്‍

സുശാന്തിനെ ഏഴു ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയെന്നും പല സിനിമകളും റിലീസ് ചെയ്യാനുണ്ടെന്നും പരാതിയില്‍ പറയുന്നു

നടൻ സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തിൽ ബോളിവുഡ് താരമായ സല്‍മാന്‍ ഖാന്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, സംവിധായകരായ കരണ്‍ ജോഹര്‍, സഞ്ജയ്‌ ലീലാ ബന്‍സാലി എന്നിവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. അഡ്വ. സുധീര്‍ കുമാര്‍ ഒജ്ഹയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ കോടതിയില്‍ പരാതി നല്‍കിയത്. ഐപിസിയുടെ 306, 109, 504 & 506 വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

സുശാന്തിനെ ഏഴു ചിത്രങ്ങളില്‍ നിന്നും പുറത്താക്കിയെന്നും പല സിനിമകളും റിലീസ് ചെയ്യാനുണ്ടെന്നും പരാതിയില്‍ പറയുന്നു. ഇത്തരമൊരു സഹചര്യമാണ് അദ്ദേഹത്തിന്റെ മരണത്തിലേയ്ക്ക് നയിച്ചതെന്നും പരാതില്‍ സൂചിപ്പിക്കുന്നുണ്ട്.

ജൂണ്‍ 14നാണ് ബാന്ദ്രയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്. ബോളിവുഡിലെ പ്രമുഖരാണ് ഇതിനു പിന്നിലെന്നു ആരോപിച്ചു നടി കങ്കണ, വിവേക് ഒബ്രോയ് തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു. ഈ ആത്മഹത്യയ്ക്ക് പിന്നിലെ പ്രൊഫഷണല്‍ പ്രശ്നങ്ങള്‍ എന്തൊക്കെയായിരുന്നു എന്ന് അന്വേഷിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി അനില്‍ ദേശ്മുഖ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button