മലയാള സിനിമയിലെ ക്ഷുഭിത യൌവ്വനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരമാണ് സുകുമാരന്‍. അദ്ദേഹത്തിന്റെ 23-ാം ചരമ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. ഈ അവസരത്തില്‍ ഇതുവരെ പറയാത്ത ഒരു അനുഭവം തുറന്ന് പറയുകയാണ് സംവിധായകന് ബൈജു കൊട്ടാരക്കര. ബോക്സര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ക്ഷണിച്ചപ്പോള്‍ സുകുമാരന്‍ പറഞ്ഞ കാര്യങ്ങള്‍ ആണ് ബൈജു ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ബൈജു കൊട്ടാരക്കരയുടെ കുറിപ്പ്:
മലയാള സിനിമയിലെ തന്റേടി ആയ നടന്. പ്രണാമം സുകുവേട്ടാ. സിനിമയില്‍ കണ്ടു പരിചയം മാതൃമുള്ള ഞാന്‍ ബോക്സര്‍ എന്ന എന്റെ സിനിമയില്‍ അഭിനയിക്കാന്‍ സുകുവേട്ടനെ സമീപിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ഞാന്‍ വന്നാല്‍ തന്റെ പടം നടക്കില്ല. കാരണം അമ്മ എന്ന സംഘടന വിലക്ക് കല്പിച്ചു ദീര്‍ഘ നാളായി സിനിമയില്‍ ആരും വിളിക്കാതെ തന്റെ ആത്മ രോഷം പരസ്യമായി പ്രകടിപ്പിച്ചു ആരെയും കൂസാതെ തലയുയര്‍ത്തി നില്ക്കുന്ന ആ നടനെ അഭിനയിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു.
അതിന്റെ ഫലം എന്റെ സിനിമയില്‍ അഭിനയിക്കുന്ന എല്ലാ അഭിനേതാക്കളെയും അമ്മ വിലക്കി. എന്നാല്‍ അന്ന് ശ്രീ. മധു സര് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. അന്ന് അദ്ദേഹവുമായി തുടങ്ങിയ ആത്മ ബന്ധം അദ്ദേഹത്തിന്റെ വിയോഗം വരെയും തുടര്‍ന്നു. ഇന്നും മനസ്സില്‍ മായാതെ നില്ക്കുന്നു. വംശം എന്ന എന്റെ സിനിമ കഴിഞ്ഞപ്പോള്‍ അദ്ദേഹം നിര്‍മ്മിക്കുന്ന ഒരു സിനിമ ഞാന്‍ ചെയ്യാന്‍ ധാരണ ആയി. അതിന്റെ സ്ക്രിപ്റ്റ് വര്‍ക്കു മായി മൂന്നാര്‍ , കാന്തല്ലൂര്‍ കുറച്ചു ദിവസം താമസിച്ചു തിരിച്ചു വരും വഴി ആണ് മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിക്കുന്നത്.
Post Your Comments