
ബോളിവുഡ് നടന് സുശാന്ത് സിംഗ് രജപുത്തിന്റെ മരണത്തില്‍ ആരോപണങ്ങള്‍ എല്ലാം ചെന്നു നില്‍ക്കുന്നത് കരണ്‍ ജോഹറിലേക്ക്. സുശാന്തിനെ കരണ്‍ അടക്കമുള്ളവര്‍ ബോളിവുഡില്‍ ഒറ്റപ്പെടുത്തിയിരുന്നുവെന്നു സഹതാരങ്ങള്‍ ആരോപിച്ചിരുന്നു. അഞ്ചോളം നിര്‍മാണ കമ്ബനികള്‍ സുശാന്തിനെ ഇനി തങ്ങളുടെ സിനിമകളില്‍ അഭിനയിപ്പിക്കേണ്ടതില്ലെന്നും തീരുമാനിച്ചിരുന്നുവെന്നും സൂചന. ഇത്തരം അനുഭവങ്ങളുടെ ഇരയാണ് താനെന്ന് നടന് വിവേക് ഒബ്രോയിയും പറഞ്ഞു.
ബോളിവുഡില്‍ താരം നേരിട്ട പ്രൊഫണല്‍ പോരിനെ കുറിച്ചും പോലീസ് അന്വേഷിക്കും. ആത്മഹത്യയാമെന്ന് പറയുമ്ബോഴും, സുശാന്തിനെ വിഷാദരോഗിയാക്കിയത് അവഗണനയാണെന്ന സൂചന പോലീസിനുണ്ട്. മുമ്ബ് കരണ്‍ ജോഹറിനെ സുശാന്ത് ബന്ധപ്പെട്ടപ്പോള്‍ അദ്ദേഹത്തെ അവണിക്കാനായിരുന്നു ശ്രമം. നിങ്ങളുമായി അദ്ദേഹം വര്‍ക്ക് ചെയ്യില്ലെന്ന് കരണ്‍ ജോഹറിന്റെ ഓഫീസ് പറഞ്ഞെന്ന് മുമ്ബൊരിക്കല്‍ സുശാന്ത് വെളിപ്പെടുത്തിയിരുന്നു. സുശാന്തിന്റെ സഹോദരിയുടെ ഭര്‍ത്താവ് ഒപി സിംഗും മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് രംഗത്തെത്തിയിരുന്നു. നടന് വിവേക് ഒബ്രോയി സുശാന്തിന്റെ മരണത്തില്‍ എഴുതിയ കുറിപ്പ് ചര്‍ച്ചയാകുന്നു.
”സുശാന്തിന്റെ സംസ്കാര ചടങ്ങില്‍ പോയിരുന്നു. ഹൃദയഭേദകമായിരുന്നു അത്. എന്റെ ജീവിതത്തിലും അദ്ദേഹത്തിന് നേരിട്ടത് പോലുള്ള ഒറ്റപ്പെടുത്തലുകളുണ്ടായിട്ടുണ്ട്. അത് സുശാന്തുമായി പങ്കുവെച്ചിരുന്നെങ്കിലെന്ന് ഞാന്‍ ഇപ്പോള്‍ ആലോചിച്ച് പോകുന്നത്. ചിലപ്പോള്‍ അദ്ദേഹത്തിന്റെ മനോവിഷമം കുറയുമായിരുന്നു.
ഇതേ വേദനയോടെ ഞാനും എന്റെ യാത്രയില്‍ പിന്നിട്ടിട്ടുണ്ട്. അത് വളരെ ഇരുണ്ടതും ഒറ്റയ്ക്കുള്ളതായ യാത്രയാണ്. പക്ഷേ മരണം ഒരിക്കലും അതിനുള്ള ഉത്തരമില്ല. അദ്ദേഹം സ്വന്തം കുടുംബത്തെയും സുഹൃത്തുക്കളെയും ആരാധകരെയും കുറിച്ച് മറന്ന് പോയിട്ടുണ്ടാവും. അവരാണ് ഇന്ന് സുശാന്തിന്റെ മരണത്തില്‍ നെഞ്ച് പൊട്ടി കരയുന്നത്. ഇന്ന് ഞാന്‍ സുശാന്തിന്റെ പിതാവിനെ കണ്ടു. മകന്റെ ചിതയ്ക്ക് തിരികൊളുത്തുമ്ബോള് അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട വേദന ഒരിക്കലും സഹിക്കാനാവാത്തതാണ്. അദ്ദേഹത്തിന്റെ സഹോദരി തിരിച്ച് വരാനായി സുശാന്തിനോട് പറയുന്നുണ്ടായിരുന്നു.
ബോളിവുഡ് സിനിമാ ലോകം മാറി ചിന്തിക്കേണ്ട സമയമാണിത്. സ്വയം കുടുംബമെന്നാണ് അവര്‍ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതങ്ങനെയല്ല. നല്ലതിന് വേണ്ടി മാറേണ്ടതുണ്ട്. മറ്റുള്ളവരെ കുറിച്ചും നമ്മള് ആശങ്കപ്പെടണം. അധികാര കളി അവസാനിപ്പിക്കണം. വിശാല മനസ്സോടെയാവണം പ്രവര്‍ത്തിക്കേണ്ടത്. കഴിവുള്ളവര്‍ നിങ്ങളുടെ എല്ലാ ഈഗോയും മാറ്റിവെച്ച് അംഗീകാരം നല്കാന് ശ്രമിക്കണം. ഈ കുടുംബം ശരിക്കുമൊരു കുടുംബമായി മാറേണ്ടതുണ്ട്. സുശാന്തിന്റെ ചിരി തനിക്ക് മിസ് ചെയ്യും”- വിവേക് ഒബ്റോയ് കുറിച്ചു.
Post Your Comments