CinemaGeneralMollywood

മമ്മൂട്ടി ബോക്സ് ഓഫീസ് വിജയം പ്രതീക്ഷിക്കാതെ ചെയ്ത സിനിമ പിന്നീട് ചരിത്രം സൃഷ്ടിച്ചു!

മമ്മൂട്ടി എന്ന താരത്തിനെ സംബന്ധിച്ച് വലിയ ഒരു ഹിറ്റ് അനിവാര്യമായതിനാല്‍ മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന സിനിമയ്ക്കായിരുന്നു അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്

ഒരു കാലത്ത്  മോഹന്‍ലാല്‍-സിബി മലയില്‍ ടീം പോലെ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരമായ കൂട്ടുകെട്ടായിരുന്നു സിബി മലയില്‍-മമ്മൂട്ടി ടീം. മോഹന്‍ലാലിന് മികച്ച കഥാപാത്രങ്ങള്‍ നല്‍കും മുന്‍പേ തന്നെ  സിബി മലയില്‍ എന്ന സംവിധായകന്‍ തന്റെ കരിയറിന്റെ തുടക്കത്തില്‍ മമ്മൂട്ടി എന്ന നടനെയാണ് കൂടുതലും തന്റെ സിനിമകളില്‍ നായകനായി പരിഗണിച്ചത്. ‘തനിയാവര്‍ത്തനം’ മുതല്‍ ‘സാഗരം സാക്ഷി’ വരെയുള്ള മമ്മൂട്ടി സിബി മലയില്‍ സിനിമകള്‍ ഇന്നും പ്രേക്ഷകരുടെ ഇഷ്ട ലിസ്റ്റില്‍പ്പെടുമ്പോള്‍ മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ഹിറ്റായ ‘തനിയാവര്‍ത്തനം’ എന്ന ചിത്രം മമ്മൂട്ടി കമ്മിറ്റ് ചെയ്യുന്നത് വലിയ പ്രതീക്ഷകളില്ലാതെയായിരുന്നു. സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ‘തനിയാവര്‍ത്തനം’ എന്ന ചിത്രത്തില്‍ പ്രതീക്ഷ വയ്ക്കാതിരുന്ന മമ്മൂട്ടി ആ സമയം ചെയ്തു കൊണ്ടിരുന്ന മറ്റൊരു സിനിമയ്ക്കാണ് വലിയ പ്രതീക്ഷ പുലര്‍ത്തിയത്.

‘തനിയവര്‍ത്തനം’ എന്ന സിനിമയ്ക്കായി മമ്മൂട്ടി രാത്രിയില്‍ സമയം കണ്ടെത്തിയപ്പോള്‍ പകല്‍ സമയം ഫാസിലിന്റെ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയുടെ ലൊക്കേഷനിലായിരുന്നു മമ്മൂട്ടി. മമ്മൂട്ടി എന്ന താരത്തിനെ സംബന്ധിച്ച് വലിയ ഒരു ഹിറ്റ് അനിവാര്യമായതിനാല്‍ ‘മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍’ എന്ന സിനിമയ്ക്കായിരുന്നു അദ്ദേഹം കൂടുതല്‍ പ്രാധാന്യം നല്‍കിയത്. പക്ഷെ മലയാള സിനിമയുടെ ചരിത്രത്തില്‍ മണിവത്തൂര്‍ ഒരു  ഗംഭീര ബോക്സ്ഓഫീസ് വിജയമായെങ്കിലും കാലാതീതമായി ഇന്നും തലയുയയര്‍ത്തി നില്‍ക്കുന്നത് തനിയാവര്‍ത്തനം എന്ന ക്ലാസിക് ചിത്രമാണ്‌.

shortlink

Related Articles

Post Your Comments


Back to top button