CinemaGeneralLatest NewsMollywoodNEWS

ഇത് ജീവിതം തുന്നിച്ചേർത്ത നാളുകൾ; അമ്മയോടാണ് കടപ്പാട്; ഇന്ദ്രൻസ്

കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് ​ത​​​ന്നെ​ ​അ​​​പ്പു​ ​മാ​​​മ​​​ന്റെ​ ​തു​​​ന്ന​ൽ​​​ക്ക​​​ട​​​യി​ൽ​ ​ജോ​​​ലി​​​ക്ക് ​ക​​​യ​​​റുകയായിരുന്നു

ഒരു തുന്നൽക്കാരനായി​ തുടങ്ങി​ മലയാളത്തി​ലെ മി​കച്ച നടന്മാരുടെ നി​രയി​ലേക്ക് നടന്നുകയറി​യ ഇന്ദ്രൻസ് ജീവി​തത്തെക്കുറിച്ച് പറയുന്നു, ഞാ​ൻ​ ​സ്വ​​​പ്നം​ ​ക​​​ണ്ട​​​തി​​​ലും​ ​അ​​​പ്പു​​​റ​​​മാ​​​ണ് ​ഈ​​​ശ്വ​​​ര​ൻ​ ​ഇ​​​പ്പോ​ൾ​ ​എ​​​നി​​​ക്ക് ​ത​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്.​മ​​​ക്ക​​​ളെ​​​ല്ലാം​ ​പ​​​ഠി​​​ച്ചു​ ​വ​​​ലി​യ​ ​നി​​​ല​​​യി​ൽ​ ​എ​​​ത്ത​​​ണ​​​മെ​​​ന്ന് ​അ​​​ച്ഛ​​​നും​ ​അ​​​മ്മ​​​യ്ക്കും​ ​വ​​​ലി​യ​ ​ആ​​​ഗ്ര​​​ഹ​​​മാ​​​യി​​​രു​​​ന്നു.​​​പ​​​ക്ഷേ​ ​ജീ​​​വി​ത​ ​സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​ൾ​ ​അ​​​ത് ​അ​​​നു​​​വ​​​ദി​​​ച്ചി​​​ല്ല.​ ​നാ​​​ലാം​ ​ക്ലാ​​​സി​ൽ​ ​പ​​​ഠ​​​നം​ ​നി​​​റു​​​ത്തി​ .​​​കു​​​ട്ടി​​​ക്കാ​​​ല​​​ത്ത് ​ത​​​ന്നെ​ ​അ​​​പ്പു​ ​മാ​​​മ​​​ന്റെ​ ​തു​​​ന്ന​ൽ​​​ക്ക​​​ട​​​യി​ൽ​ ​ജോ​​​ലി​​​ക്ക് ​ക​​​യ​​​റുകയായിരുന്നു.

അന്നൊക്കെ ​​​ജോ​​​ലി​ ​ക​​​ഴി​​​ഞ്ഞ് ​കൃ​​​ത്യ​ ​സ​​​മ​​​യ​​​ത്തു​ ​വീ​​​ട്ടി​ൽ​ ​എ​​​ത്തി​​​യി​​​ല്ലെ​​​ങ്കി​ൽ​ ​അ​​​ച്ഛ​​​ന്റെ​ ​വ​ക​ ​ശി​​​ക്ഷ​ ​ഉ​​​റ​​​പ്പാ​​​ണ്.​ ​എ​​​ന്നാ​​​ലും​ ​അ​​​തി​​​നി​​​ട​​​യി​ൽ​ ​ഇ​​​ല്ലാ​​​ത്ത​ ​സ​​​മ​​​യ​​​മു​​​ണ്ടാ​​​ക്കി​ ​ഞാ​ൻ​ ​നാ​​​ട​ക​ ​റി​​​ഹേ​​​ഴ്‌​​​സ​ലി​​​നും​ ​സി​​​നി​മ​ ​കാ​​​ണാ​​​നു​​​മൊ​​​ക്കെ​ ​പോ​​​യി​​​രു​​​ന്നു.​​​വൈ​​​കി​​​യെ​​​ത്തു​​​ന്ന​ ​സ​​​മ​​​യ​​​ങ്ങ​​​ളി​ൽ​ ​അ​​​ച്ഛ​​​ന്റെ​ ​ശി​​​ക്ഷ​​​യി​ൽ​ ​നി​​​ന്നു​ ​അ​​​മ്മ​ ​ര​​​ക്ഷി​​​ച്ചു. ഞാ​ൻ​ ​അ​​​ഭി​​​ന​​​യി​​​ച്ച​ ​ഒ​​​രു​ ​നാ​​​ട​​​ക​​​ത്തി​​​ന്റെ​ ​റി​​​ഹേ​​​ഴ്‌​​​​​​​സ​ൽ​ ​കാ​​​ണാ​ൻ​ ​ഒ​​​രി​​​ക്ക​ൽ​ ​അ​​​ച്ഛ​ൻ​ ​വ​​​ന്നു.​ ​അ​​​തി​​​നു​ ​ശേ​​​ഷം​ ​സി​​​നി​​​മ​​​യ്ക്കു​​​പോ​​​കു​​​മ്പോ​​​ഴും​ ​നാ​​​ട​ക​ ​റി​​​ഹേ​​​ഴ്സ​​​ലി​​​ന് ​പോ​​​കു​​​മ്ബോ​​​ഴു​​​മൊ​​​ന്നും​ ​അ​​​ച്ഛ​ൻ​ ​വ​​​ഴ​​​ക്കു​​​പ​​​റ​​​ഞ്ഞി​​​ട്ടേ​​​യി​​​ല്ല,​ ​രാ​​​ത്രി​​​യി​ൽ​ ​ഞാ​ൻ​ ​വ​​​രാ​ൻ​ ​വൈ​​​കി​​​യാ​ൽ​ ​അ​​​ച്ഛ​ൻ​ ​സൈ​​​ക്കി​​​ളു​​​മാ​​​യി​ ​വ​​​ഴി​​​യി​ൽ​ ​കാ​​​ത്തു​ ​നി​ൽ​​​ക്കു​​​മാ​​​യി​​​രു​​​ന്നു.​ ​പി​​​ന്നീ​​​ട് ​ക​​​ലാ​​​രം​​​ഗ​​​ത്തു​​​ള്ള​ ​എ​​​ന്റെ​ ​ഓ​​​രോ​ ​വ​​​ള​ർ​​​ച്ച​​​യി​​​ലും​ ​സ​​​ന്തോ​​​ഷി​​​ച്ചു​​​കൊ​​​ണ്ട് ​അ​​​ച്ഛ​ൻ​ ​കൂ​​​ടെ​​​ത്ത​​​ന്നെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​അ​​​വാ​ർ​​​ഡ് ​കി​​​ട്ടി​​​യ​​​ത​​​റി​​​ഞ്ഞു​ ​അ​​​മ്മ​​​യ്ക്ക് ​വ​​​ലി​യ​ ​സ​​​ന്തോ​​​ഷ​​​മാ​​​യിരുന്നു.

മിക്കവാറും, ഞാ​ൻ​ ​ത​​​ന്നെ​ ​ചെ​​​യ്യേ​​​ണ്ട​ ​ഒ​​​രു​ ​മി​​​ക​​​ച്ച​ ​ക​​​ഥാ​​​പാ​​​ത്ര​​​മു​​​ണ്ടെ​​​ന്നു​ ​പ​​​റ​​​ഞ്ഞു​ ​പ​​​ല​​​രും​ ​എ​​​ന്നെ​ ​വി​​​ളി​​​ക്കാ​​​റു​​​ണ്ട്.​ ​അ​​​പ്പോ​​​ഴെ​​​ല്ലാം​ ​ഉ​​​ള്ളി​ൽ​ ​ഭ​​​യ​​​മാ​​​ണ്.​ ​കാ​​​ര​​​ണം​ ​എ​​​ന്റെ​ ​ഈ​ ​ആ​​​കാ​​​ര​​​വ​​​ടി​​​വൊ​​​ക്കെ​ ​വ​​​ച്ച്‌ ​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തി​​​നൊ​​​ക്കെ​ ​ഒ​​​രു​ ​പ​​​രി​​​ധി​​​യി​​​ല്ലേ.​ ​അ​​​തു​​​കൊ​​​ണ്ടു​ ​ത​​​ന്നെ​ ​വ​​​ള​​​രെ​ ​സൂ​​​ക്ഷി​​​ച്ചാ​​​ണ് ​അ​​​ത്ത​​​രം​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ​ ​തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ന്ന​​​ത്.​ ​ഒ​​​രു​​​പാ​​​ട് ​പ​​​രി​​​മി​​​തി​​​ക​​​ളു​​​ള്ള​ ​ന​​​ട​​​നാ​​​ണ് ​ഞാ​ൻ.​​​കൃ​​​ത്യ​​​മാ​യ​ ​കൈ​​​ക​​​ളി​ൽ​ ​എ​​​ത്തി​​​പ്പെ​​​ട്ടി​​​ല്ലെ​​​ങ്കി​ൽ​ ​ആ​ർ​​​ക്കും​ ​പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ലാ​​​ത്ത​ ​അ​​​വ​​​സ്ഥ​​​യാ​​​കും.​ ​മു​ൻ​​​പ് ​പ​​​ല​​​ത​​​വ​ണ​ ​മി​​​ക​​​ച്ച​ ​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​ൾ​ ​ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും​ ​അ​​​തി​ൽ​ ​നി​​​ന്നെ​​​ല്ലാം​ ​വേ​​​റി​​​ട്ട് ​ഒ​​​രു​ ​വേ​​​ഷ​​​മാ​​​ണ് ​ആ​​​ളൊ​​​രു​​​ക്ക​​​ത്തി​​​ലെ​ ​പ​​​പ്പു​ ​പി​​​ഷാ​​​ര​​​ടി എന്ന് പറയാം.

കൂടാതെ ​എ​​​ഴു​​​ത്തു​​​കാ​​​ര​​​നും​ ​പ​​​ത്ര​​​പ്ര​​​വ​ർ​​​ത്ത​​​ക​​​നു​​​മാ​യ​ ​വി.​​​സി​ .​ ​അ​​​ഭി​​​ലാ​​​ഷ് ​ആ​​​ണ് ​ആ​​​ളൊ​​​രു​​​ക്ക​​​ത്തി​​​ന്റെ​ ​സം​​​വി​​​ധാ​​​യ​​​ക​ൻ.​ ​അ​​​ഭി​​​ലാ​​​ഷ് ​ക​​​ഥ​​​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​ത​​​ന്നെ​ ​എ​​​നി​​​ക്ക് ​വ​​​ലി​യ​ ​ഇ​​​ഷ്ട​​​മാ​​​യി​ .​പ​​​ക്ഷേ​ ​ഓ​​​ട്ട​ൻ​ ​തു​​​ള്ള​ൽ​ ​ഒ​​​ക്കെ​ ​പ​​​ഠി​​​ക്ക​​​ണ​​​മെ​​​ന്ന് ​പ​​​റ​​​ഞ്ഞ​​​പ്പോ​ൾ​ ​അ​​​ല്പം​ ​പേ​​​ടി​​​ച്ചു., എ​​​ന്നാ​​​ലും​ ​സം​​​വി​​​ധാ​​​യ​​​ക​​​ന്റെ​ ​നി​ർ​​​ദ്ദേ​​​ശ​​​ങ്ങ​ൾ​ ​അ​​​നു​​​സ​​​രി​​​ച്ച്‌ ​എ​​​ല്ലാം​ ​കൃ​​​ത്യ​​​മാ​​​യി​ ​ചെ​​​യ്താ​ൽ​ ​ഈ​ ​ക​​​ഥാ​​​പാ​​​ത്രം​ ​ഒ​​​രു​​​പാ​​​ട് ​ബ​​​ഹു​​​മ​​​തി​​​ക​ൾ​ ​നേ​​​ടി​​​ത്ത​​​രു​​​മെ​​​ന്നു​ ​ആ​​​രോ ഉ​​​ള്ളി​ലി​​​​​രു​​​ന്നു​ ​പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ​ ​തോ​​​ന്നി.​ ​അ​​​ഭി​​​ലാ​​​ഷി​​​ന്റെ​ ​സു​​​ഹൃ​​​ത്തു​​​ക്ക​​​ളാ​യ​ ​ക​​​ലാ​​​മ​​​ണ്ഡ​​​ലം​ ​നാ​​​രാ​​​യ​​​ണ​ൻ,​ ​ക​​​ലാ​​​മ​​​ണ്ഡ​​​ലം​ ​നി​​​ഖി​ൽ​ ​എ​​​ന്നീ​ ​ഓ​​​ട്ട​ൻ​​​തു​​​ള്ളൽ ക​​​ലാ​​​കാ​​​ര​​​ന്മാ​​​രാ​​​ണ് ​തു​​​ള്ള​ൽ​ ​പ​​​ഠി​​​പ്പി​​​ച്ച​​​ത്.​ ​ഇ​​​തു​​​വ​​​രെ​ ​അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​ ​നൃ​​​ത്ത​​​സം​​​ബ​​​ന്ധ​​​മാ​യ​ ​ഒ​​​രു​ ​ക​​​ലാ​​​രൂ​​​പ​​​വും​ ​അ​​​ഭ്യ​​​സി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത​​​തു​​​കൊ​​​ണ്ട് ​ശ​​​രീ​​​ര​​​വ​​​ഴ​​​ക്ക​​​ത്തി​​​നാ​​​യി​ ​ഒ​​​രു​​​പാ​​​ട് ​ക​​​ഷ്ട​​​പ്പെ​​​ട്ടു,​ ​ചു​​​രു​​​ങ്ങി​യ​ ​ദി​​​വ​​​സ​​​ങ്ങ​ൾ​ ​കൊ​​​ണ്ടു​ ​തെ​​​റ്റി​​​ല്ലാ​​​ത്ത​ ​രീ​​​തി​​​യി​ൽ​ ​ഓ​​​ട്ട​ൻ​ ​തു​​​ള്ള​ൽ​ ​പ​​​ഠി​​​ച്ചെ​​​ടു​​​ത്തു എന്ന് പറയാം..

മ​ൺ​​​റോ​ ​തു​​​രു​​​ത്തി​​​ലും​ ​പാ​​​തി​​​യി​​​ലു​​​മൊ​​​ക്കെ​ ​അ​​​വാ​ർ​​​ഡ് ​ല​​​ഭി​​​ക്കു​​​മെ​​​ന്ന് ​പ​​​ല​​​രും​ ​പ​​​റ​​​ഞ്ഞി​​​രു​​​ന്നു​ .​ ​എ​​​ല്ലാ​​​വ​​​രും​ ​അ​​​ങ്ങ​​​നെ​​​പ​​​റ​​​ഞ്ഞ​​​തു​​​കൊ​​​ണ്ട് ​എ​​​നി​​​ക്കും​ ​ചെ​​​റി​യ​ ​ചി​ല​ ​പ്ര​​​തീ​​​ക്ഷ​​​യൊ​​​ക്കെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​പ​​​ക്ഷെ​ ​അ​​​പ്പോ​​​ഴൊ​​​ന്നും​ ​കി​​​ട്ടി​​​യി​​​ല്ല.​ ​ഓ​​​രോ​ ​വ​ർ​​​ഷ​​​ത്തെ​​​യും​ ​ജൂ​​​റി​​​യു​​​ടെ​ ​ഇ​​​ഷ്ട​​​ങ്ങ​ൾ​​​ക്ക​​​നു​​​സ​​​രി​​​ച്ച​​​ല്ലേ​ ​അ​​​വാ​ർ​​​ഡ് ​നി​​​ശ്ച​​​യി​​​ക്കു​​​ന്ന​​​ത് .​ ​എ​​​ല്ലാ​​​ത്തി​​​നും​ ​അ​​​തി​​​ന്റേ​​​താ​യ​ ​ഒ​​​രു​ ​സ​​​മ​​​യ​​​മു​​​ണ്ടെ​​​ന്നു​ ​പ​​​റ​​​യു​​​ന്ന​​​ത് ​എ​​​ത്ര​ ​ശ​​​രി​​​യാ.​ ​പി​​​ന്നെ​ ​വൈ​​​കു​​​ന്തോ​​​റും​ ​എ​​​ന്നി​​​ലെ​ ​ന​​​ട​ൻ​ ​ഒ​​​രു​​​പാ​​​ട് ​പാ​​​ക​​​പ്പെ​​​ട്ടു​ ​വ​​​രു​​​മെ​​​ന്നാ​​​ണ് ​ഞാ​ൻ​ ​വി​​​ശ്വ​​​സി​​​ക്കു​​​ന്ന​​​ത്.

ഭ​​​ര​​​ത​​​ന്റെ​​​യും​ ​പ​​​ത്മ​​​രാ​​​ജ​​​ന്റെ​​​യും​ ​അ​​​ര​​​വി​​​ന്ദ​​​ന്റെ​​​യു​​​മൊ​​​ക്കെ​ ​സി​​​നി​​​മ​​​ക​ൾ​ ​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.​ ​എ​​​ന്നാ​ൽ​ ​അ​​​വ​​​രു​​​ടെ​​​യെ​​​ല്ലാം​ ​വേ​ർ​​​പാ​​​ടോ​​​ടെ​ ​അ​​​ത്ത​​​രം​ ​ചി​​​ത്ര​​​ങ്ങ​ൾ​ ​ഇ​​​ല്ലാ​​​തെ​​​യാ​​​യി.​ ​പി​​​ന്നീ​​​ട് ​നി​​​റ​​​മു​​​ള്ള​ ​സി​​​നി​​​മ​​​ക​ൾ​ ​മാ​​​ത്ര​​​മാ​​​യി.​ ​എ​​​ന്നാ​ൽ​ ​ഈ​ ​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്താ​​​യി​ ​ക​​​ലാ​​​മൂ​​​ല്യ​​​മു​​​ള്ള​ ​ചി​ല​ ​ന​​​ല്ല​ ​ചി​​​ത്ര​​​ങ്ങ​​​ളും​ ​സം​​​വി​​​ധാ​​​യ​​​ക​​​രും​ ​ഉ​​​ണ്ടാ​​​വു​​​ന്നു​​​ണ്ട് .​ ​നാ​​​യ​​​ക​​​സ​​​ങ്ക​​​ല്പ​​​ങ്ങ​​​ളെ​ ​ഒ​​​ക്കെ​ ​മാ​​​റ്റി​​​മ​​​റി​​​ച്ച​ ​അ​​​വാ​ർ​​​ഡു​​​ക​ൾ​ ​പ​​​ണ്ടും​ ​ഇ​​​വി​​​ടെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു​ .​ ​അ​​​ങ്ങ​​​നെ​​​യാ​​​ണ് ​അ​​​ച്ച​​​ൻ​ ​കു​​​ഞ്ഞി​​​നും​ ​ഭാ​​​ര​​​ത്‌​​​ഗോ​​​പി​​​ക്കും​ ​പ്രേം​​​ജി​​​ക്കും​ ​തി​​​ല​​​ക​​​നു​​​മൊ​​​ക്കെ​ ​മി​​​ക​​​ച്ച​ ​ന​​​ട​​​നു​​​ള്ള​ ​അ​​​വാ​ർ​​​ഡ് ​ല​​​ഭി​​​ക്കു​​​ന്ന​​​ത്.​ ​അ​​​ഭി​​​നേ​​​താ​​​വി​​​ന്റെ​ ​നി​​​റ​​​വും​ ​സൗ​​​ന്ദ​​​ര്യ​​​വും​ ​നോ​​​ക്കാ​​​തെ​ ​ക​​​ഴി​​​വി​​​നെ​ ​മാ​​​ത്രം​ ​അ​​​ള​​​ന്നു​​​തൂ​​​ക്കി​ ​അ​​​വാ​ർ​​​ഡ് ​ന​ൽ​​​കു​​​മ്ബോ​​​ഴാ​​​ണ് ​എ​​​ന്നെ​​​പ്പോ​​​ലെ​​​യു​​​ള്ള​ ​ക​​​ലാ​​​കാ​​​ര​​​ന്മാ​ർ​​​ക്ക് ​സ​​​ന്തോ​​​ഷ​​​മാ​​​കു​​​ന്ന​​​ത്.

സി​​​നി​​​മാ​ ​ന​​​ട​​​ന്റെ​ ​ഒ​​​രു​ ​കെ​​​ട്ടു​​​കാ​ഴ്ച​​​യും എ​​​നി​​​ക്കി​​​ഷ്ട​​​മ​​​ല്ല.​ ​സി​​​നി​​​മ​​​യി​ൽ​ ​അ​​​ഭി​​​ന​​​യി​​​ക്കാ​ൻ​ ​മാ​​​ത്ര​​​മേ​ ​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നു​​​ള്ളൂ.​ ​ജീ​​​വി​​​ത​​​ത്തി​ൽ​ ​ഇ​​​പ്പോ​​​ഴും​ ​ആ​ ​പ​​​ഴ​യ​ ​തു​​​ന്ന​ൽ​​​ക്കാ​​​ര​ൻ​ ​സു​​​രേ​​​ന്ദ്ര​ൻ​ ​ത​​​ന്നെ.​ ​പു​​​റ​​​ത്തി​​​റ​​​ങ്ങു​​​മ്ബോ​ൾ​ ​വേ​​​ണ​​​മെ​​​ങ്കി​ൽ​ ​സി​​​നി​​​മാ​​​ന​​​ട​​​ന്റെ​ ​ജാ​​​ഡ​​​യൊ​​​ക്കെ​ ​കാ​​​ണി​​​ച്ച്‌ ​ഗൗ​​​ര​​​വ​​​ഭാ​​​വ​​​ത്തി​ൽ​ ​ആ​​​ളു​​​ക​​​ളോ​​​ട് ​സം​​​സാ​​​രി​​​ക്കാം ,പ​​​ക്ഷേ​ ​അ​​​ങ്ങ​​​നെ​ ​സം​​​സാ​​​രി​​​ച്ചാ​ൽ​ ​ഞാ​ൻ​ ​മ​​​റ്റാ​​​രോ​ ​ആ​​​യ​​​തു​​​പോ​​​ലെ​ ​തോ​​​ന്നും.​ ​അ​​​ത്ത​​​രം​ ​മു​​​ഖാ​​​വ​​​ര​​​ണ​​​ങ്ങ​ൾ​ ​എ​​​ടു​​​ത്ത​​​ണി​​​യാൻ ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്നി​​​ല്ല.​ ​ഇ​​​ല്ലാ​​​യ്മ​​​ക​​​ളി​​​ലൂ​​​ടെ​ ​വ​​​ള​ർ​​​ന്നു​ ​വ​​​ന്ന​​​യാ​​​ളാ​​​ണ് .​ ​ആ​ ​ഞാ​ൻ​ ​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​സി​​​നി​​​മാ​​​ക്കാ​​​ര​​​ന്റെ​ ​പ​​​ത്രാ​​​സ് ​കാ​​​ണി​​​ക്കു​​​ന്ന​​​ത്.​ ​ഉ​​​ത്സ​വ​പ്പ​​​റ​​​മ്ബി​ൽ​ ​പോ​​​കുമ്പോ​​​ഴും​ ​ട്രെ​​​യി​ൻ​ ​യാ​​​ത്ര​​​യ്ക്കി​​​ട​​​യി​​​ലു​​​മെ​​​ല്ലാം​ ​ല​​​ഭി​​​ക്കു​​​ന്ന​ ​അ​​​നു​​​ഭ​​​വ​​​ങ്ങ​ൾ​ ​ഞാ​ൻ​ ​പ​​​ര​​​മാ​​​വ​​​ധി​ ​ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button