കൊവിഡ് കാലത്ത് അടച്ചിട്ടിരുന്ന വീടിന് 5711 രൂപ വൈദ്യുതി ബില്‍. കെ.എസ്.ഇ.ബിക്കെതിരെ പരാതിയുമായി നടന്‍ മധുപാല്‍. ഇപ്പോഴിതാ താരത്തിന്റെ പരാതിയില്‍ നടപടിയുമായി കെ.എസ്.ഇ.ബി. അധികബില്‍ 300 രൂപയായാണ് വെട്ടിക്കുറച്ചത്. നാല് മാസമായി അടഞ്ഞ് കിടക്കുകയാണ് വീട്.
പേരൂര്‍ക്കട സെക്‌ഷനില്‍ ഫെബ്രുവരി 12 മുതല്‍ അടച്ചിട്ടിരിക്കുന്ന വീട്ടില്‍ ജൂണ്‍ നാലിന് റീഡിംഗ് എടുത്തപ്പോള്‍ നല്‍കിയത് 5711 രൂപയുടെ ബില്‍. വീട് പൂട്ടി കിടക്കുകയാണ് എന്ന് ബില്ലില്‍ എഴുതിയിട്ടുണ്ടെന്നും എന്നിട്ടാണ് ഉയര്‍ന്ന ബില്ല് വന്നതെന്നും പരാതിയില്‍ അദ്ദേഹം പറയുന്നു.
എന്നാല്‍ വീട് അടച്ചിട്ടിരിക്കുമ്ബോള്‍ റീഡിംഗ് എടുക്കാന്‍ സാധിക്കാതെ വരുകആണെങ്കില്‍ മൂന്ന് മുന്‍മാസത്തിലെ ശരാശരി എടുത്ത് ബില്ലായി തരും. അതുകൊണ്ടാണ് ഇത്തരത്തില്‍ ബില്ല് വന്നതെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ മറുപടി.
Post Your Comments