CinemaGeneralLatest NewsMollywoodNEWS

കെ.എസ്.ഇ.ബി.. ഇത് തീവെട്ടി കൊള്ളയാണ്, ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് ഏഴായിരം രൂപ വന്നിടത്ത് 42000 രൂപയുടെ ബിൽ തന്നു; രോഷത്തോടെ മണിയൻപിള്ള രാജു

മുന്‍ ബില്‍ തുകയുടെ ശരാശരിയാണ് ബില്ലായി നല്‍കിയതെന്നുമാണ് വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള

കേരളത്തിൽ വൈദ്യുതി ബില്ല വര്‍ദ്ധിക്കുന്നതിനെതിരെ വ്യാപകമായി പരാതികളാണ് ഉയരുന്നത്. കെഎസ്ഇബിക്കെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം മണിയന്‍ പിള്ള രാജു ഉന്നയിച്ചിരിക്കുന്നത്. ഏഴായിരം രൂപ ബില്ല് വരുന്നിടത്താണ് ഇത്തവണ 42000 രൂപയായി മാറിയതെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്.

ശരിക്കും ഇത് തീവെട്ടി കൊള്ളയാണ്, ജോലിയില്ലാതെ ബുദ്ധിമുട്ടുന്ന സമയത്ത് കഴുത്തില്‍ കയറി ഞെക്കിപ്പിടിച്ചിരിക്കുകയാണ് കെഎസ്ഇബിയെന്നും മണിയന്‍പിള്ള രാജു ആരോപിച്ചു. ഒരു ചാനലിലെ ചര്‍ച്ചയിലായിരുന്നു മണിയന്‍പിള്ള രാജുവിന്റെ ആരോപണം പുറത്ത് വന്നത്, എന്നാല്‍ മണിയന്‍ പിള്ള രാജുവിന് ഉപയോഗിച്ച വൈദ്യുതിയുടെ ബില്‍ മാത്രമാണ് നല്‍കിയതെന്നും ആറുമാസമായി അദ്ദേഹത്തിന്റെ വീട്ടിലെ റീഡിംഗ് എടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതിനാല്‍ മുന്‍ ബില്‍ തുകയുടെ ശരാശരിയാണ് ബില്ലായി നല്‍കിയതെന്നുമാണ് വൈദ്യുത ബോര്‍ഡ് ചെയര്‍മാന്‍ എന്‍.എസ് പിള്ള വ്യക്തമാക്കിയത്.

എന്നാൽ താരത്തിന്റെ വീട്ടിലേക്ക് ആള്‍ക്കാരെ അയച്ച് വിശദീകരിക്കാന്‍ തയ്യാറാണെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരം നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി, പരാതിയുമായി ആരെത്തിയാലും പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. നടനും സംവിധായകനുമായ മധുപാലും ഉയര്‍ന്ന ബില്ലാണ് ലഭിച്ചതെന്നും പരാതി പറഞ്ഞിരുന്നു,

shortlink

Related Articles

Post Your Comments


Back to top button