വില്ലനായും സഹതാരമായും തിളങ്ങിയ നടനാണ് മോഹന്‍ ജോസ്. ഏയ് ഓട്ടോയിലെ വഴക്കാളി ഡ്രൈവര്‍ വേഷത്തില്‍ ശ്രദ്ധിക്കപ്പെട്ട മോഹന്‍ ജോസ് നിര്‍മാതാവും നടനുമായ മണിയന്‍പിള്ള രാജുവിനെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധനേടുന്നു. ഏയ് ഓട്ടോ സിനിമയില്‍ തനിക്കുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുകയായിരുന്നു താരം.
”നിര്‍മ്മാതാവു കൂടിയായ മണിയന്‍പിള്ള രാജുവാണ് ‘ഏയ് ഓട്ടോ’യിലേക്ക് എന്നെ ക്ഷണിച്ചത്. ആദ്യം എനിക്കായി നിശ്ചയിച്ചിരുന്നത് അതിലെ വില്ലത്തരമുള്ള എസ്‌ഐയുടെ റോളായിരുന്നു.( മോഹന്‍രാജ് അവതരിപ്പിച്ചത്). പിന്നീട് രാജു തന്നെ പറഞ്ഞു കുറേക്കൂടി ശ്രദ്ധേയമായ ഒരു ക്യാരക്ടര്‍, അതായത് ഓട്ടോക്കാര്‍ക്കിടയിലെ വഴക്കാളിയുടെ റോള്‍ ചെയ്യാമെന്ന്.
അക്കാലത്ത് മലയാള സിനിമയുടെ ഈറ്റില്ലമായിരുന്ന കോഴിക്കോടായിരുന്നു ലൊക്കേഷന്‍. തടസ്സങ്ങളൊന്നുമില്ലാതെ ഒറ്റ ഷെഡ്യൂളില്‍ പൂര്‍ത്തിയായ ചിത്രമായിരുന്നു ഏയ് ഓട്ടോ. അനുകരണീയമായ പ്രത്യേകതകളുള്ള ഒരു നിര്‍മാതാവാണ് മണിയന്‍പിള്ള രാജു. പ്രതിഫലത്തിന്‍റെ കാര്യത്തില്‍ ഉദാരവാനും. ഭക്ഷണം ആദ്യം രാജു രുചിച്ചു നോക്കി പൂര്‍ണ തൃപ്തി വന്നതിന് ശേഷമേ സെറ്റിലേക്കു കൊടുത്തുവിടൂ. മദ്രാസിലെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങാന്‍ നേരമായപ്പോള്‍ രാജു എന്നോടു ചോദിച്ചു “പ്രതിഫലം കുറഞ്ഞുപോയെന്നു തോന്നുന്നെങ്കില്‍ തുറന്നു പറയണം. ബാക്കി എത്രയെന്നു വച്ചാല്‍ തരാം.”
“കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും നിങ്ങള്‍ തന്നു കഴിഞ്ഞു. ഇനി കൂടുതല്‍ ചോദിക്കുന്നത് ഔചിത്യമില്ലായ്മാണ്” എന്നു പറഞ്ഞ് ഞാന്‍ കൈ കൊടുത്തു പിരിഞ്ഞു.”താരം പറഞ്ഞു.
Post Your Comments