ബോളിവുഡ് നടൻ സുശാന്തിന്റെ വിയോഗവാർത്തയ്ക്കു തുടർച്ചയായി സംവിധായകൻ ആഷിക്ക് അബു പങ്കുവച്ച പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സിൽ സൗബിൻ ഷാഹിർ അനശ്വരമാക്കിയ സജി എന്ന കഥാപാത്രത്തിന്റെ മീം പങ്കുവച്ചു കൊണ്ട് ആഷിക്ക് അബു കുറിച്ചു. ‘സജിയെപ്പോലെ ആകൂ (Be like Saji)’. എന്നാണ് കുറിച്ചിരിക്കുന്നത്.
തന്റെ ഉറ്റ സുഹൃത്തിന്റെ മരണത്തിനുശേഷം കടുത്ത വിഷാദരോഗിയായ സജി സഹോദരൻ ഫ്രാങ്കിയോട് പറയൊന്നു ഡയലോഗുണ്ട്. ‘എന്റെ.. എന്റെ പണി പാളിയിരിക്കണേണ്.. ശരിക്കും കയ്യിന്ന് പോയിരിക്കണേണ്. എന്നെ ഒന്ന് ഹോസ്പിറ്റലിൽ കൊണ്ടു പോവോടാ’! ഈ രംഗത്തിന്റെ മീം ആണ് ആഷിക്ക് അബു പങ്കുവച്ചത്.
https://www.facebook.com/AashiqAbuOnline/posts/1668620966640339
താനൊരു വിഷാദരോഗിയാണെന്നു തിരിച്ചറിഞ്ഞാൽ മറ്റുള്ളവർ എന്തു കരുതുമെന്നു പോലും ചിന്തിക്കാതെ സഹായം തേടിയെ സജിയെപ്പോലെ ആകൂ എന്ന അഭ്യർത്ഥനയാണ് ഒരു ഓർമ്മപ്പെടുത്തൽ എന്ന പോലെ സംവിധായകൻ ആഷിക്ക് അബു പങ്കുവയ്ച്ചത്.
Post Your Comments