ഇന്ന് സോഷ്യല്‍ മീഡിയകളില്‍ നടക്കുന്ന ഒരു വലിയ തട്ടിപ്പിനെ കുറിച്ച് നടി അഹാന കൃഷ്ണ. ഇന്‍സ്റ്റഗ്രാം, ഫെയ്‌സ്ബുക്ക് അക്കൗണ്ടുകളില്‍ വരുന്ന ചില വ്യാജസന്ദേശങ്ങളെക്കുറിച്ചാണ് അഹാനയുടെ മുന്നറിയിപ്പ്. അക്കൗണ്ടുകള്‍ വേരിഫൈഡ് ആക്കി നല്‍കാം എന്നും നിങ്ങളുടെ അക്കൗണ്ട് ഉടനടി ബാന്‍ ചെയ്യപ്പെടും എന്നുമൊക്കെ സന്ദേശമയച്ചാണ് ഇവര്‍ ആളുകളിലേക്കെത്തുന്നത് എന്ന് അഹാന വ്യക്തമാക്കുന്നു.
എന്നാൽ വ്യാജസന്ദേശങ്ങളുമായെത്തുന്ന ഈ അക്കൗണ്ടുകള്‍ തിരിച്ചറിയാന്‍ ചില വഴികളും നടി പങ്കുവച്ചിട്ടുണ്ട്. ഈ അക്കൗണ്ടുകളുടെ പേരുകളില്‍ കണ്ടെത്താന്‍ കഴിയുന്ന ചില തെറ്റുകളിലൂടെ ഇവരുടെ ഉദ്ദേശം തട്ടിപ്പാണെന്ന് മനസ്സിലാകുമെന്നാണ് അഹാന പറയുന്നത്. അങ്ങനെയുള്ള അക്കൗണ്ടുകളില്‍ നിന്നുവരുന്ന സന്ദേശങ്ങള്‍ കണ്ടില്ലെന്ന് നടിക്കണമെന്നാണ് അഹാന പറയുന്നത്.
കൂടാതെ യൂസൈര്‍ ഐഡിയും പാസ്‌വേര്‍ഡും പങ്കുവയ്ക്കാന്‍ ആണ് ആവശ്യപ്പെടുന്നത്. സ്വന്തം അക്കൗണ്ടുകള്‍ സുരക്ഷിതമാക്കി വയ്ക്കാന്‍ സെറ്റിങ്ങ്സില്‍ ടൂ സ്റ്റെപ്പ് ഒതെന്റിഫിക്കേഷന്‍ ഓണ്‍ ആക്കാനും അഹാന ഉപദേശിക്കുന്നു.
Post Your Comments