നടന് സുശാന്ത് സിങ് രാജ്പുത്തിന്റെ വിയോഗ വാര്‍ത്തയുടെ ഞെട്ടലിലാണ് സിനിമാ ലോകം. താരത്തിന്റെ മരണ വാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ നിരവധി അഭ്യുഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. മാനേജര്‍ ദിഷയുടെ മരണവുമായി നടന്റെ ആത്മഹത്യ ചേര്‍ത്തു വായിക്കുകയാണ് മീഡിയ. ഇപ്പോഴിതാ മാധ്യമങ്ങളോടും പപ്പരാസികളോടും അഭ്യര്‍ഥനയുമായി സുശാന്തിന്റെ ടീം എത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ മരണ വാര്‍ത്ത ഔദ്യോഗികമായി അറിയിക്കുന്നതിനോടൊപ്പം താരത്തിന്റെ സ്വകാര്യ ജീവിതത്തിലേയ്ക്ക് കടന്ന് കയറരുതെന്ന് ഇവര്‍ അഭ്യര്‍ഥിക്കുന്നു.
സുശാന്ത് സിങ് രജ്പുത്ത് നമ്മളോടൊപ്പമില്ല എന്ന വിവരം ദുഃഖത്തോടെ അറിയിക്കുന്നു. നിങ്ങള്‍ ഇതുവരെ ചെയ്തത് പോലെ അദ്ദേഹത്തിന്റെ സിനിമയും ജീവിതവും ആഘോഷമാക്കുകയും ഓര്‍മിക്കുകയും ചെയ്യുക. ഈ ദുഃഖ സമയത്ത് അദ്ദേഹത്തെ സ്വകാര്യതയെ സംരക്ഷിക്കാന്‍ മാധ്യമങ്ങള്‍ ഞങ്ങളെ സഹായിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു- താരത്തിന്റെ ടീം പുറത്തിറക്കിയ പത്ര കുറിപ്പില്‍ പറയുന്നു.
മുബൈയിലെ ബാന്ദ്രയിലെ വിട്ടില്‍ നിന്നാണ് തൂങ്ങി മരിച്ച നിലയില്‍ താരത്തിന്റെ മൃതദേഹം കണ്ടെത്തിയത്. അതേസമയം ആത്മഹത്യയാണെന്ന പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. മുറിയില്‍ നിന്ന് ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. വീട്ടിലെ ജോലിക്കാരനാണ് ഈ വിവരം പോലീസിനെ അറിയിക്കുന്നത്.
Post Your Comments