കുടുംബപ്രേക്ഷകരുടെ പ്രിയതാരമാണ് സീരിയല്‍ നടിമാര്‍. നടി മോനിഷ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. മഞ്ഞുരുകുംകാലം എന്ന ഹിറ്റ് പരമ്ബരയിലൂടെ ആരാധക പ്രീതി നേടിയ താരമാണ് മോനിഷ. പരമ്പരയിലെ ജാനിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെയായിരുന്നു നടി അവതരിപ്പിച്ചത്. തുടക്കത്തിലെ ലഭിച്ച പിന്തുണ ഇപ്പോള്‍ കൈനിറയെ അവസരങ്ങള്‍ കൊടുത്തു.
സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സജീവമായ മോനിഷ ഒരു കുഞ്ഞിനെ എടുത്തു നില്ക്കുന്ന ചിത്രം പങ്കുവച്ചതോടെ നടിയ്ക്ക് കുഞ്ഞ് ഉണ്ടോ എന്ന ചോദ്യവും ഉയര്‍ന്ന് വന്നു. ഒരുപാട് പേര് സമാനമായ ചോദ്യവുമായി വന്നതോടെ ഇത് തന്റെ കുഞ്ഞല്ല എന്ന് കമന്റിലൂടെ മോനിഷ മറുപടി പറഞ്ഞിരുന്നു.
രണ്ടുവര്‍ഷം മുന്‍പായിരുന്നു താരത്തിന്റെ വിവാഹം. മോനിഷയുടെ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. എന്നാല്‍ നടി വിവാഹിതയാണെന്ന കാര്യം അറിയാത്ത ചിലരും ഉണ്ട്. പുതിയ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് ഈ സംശയം ചോദിച്ച് എത്തുന്നത്. വിവാഹശേഷം നടി സീരിയലുകളില്‍ സജീവമാണ് താരം.
Post Your Comments