ലോക്ക് ഡൗൺ കാലത്തും മറ്റ് ഭാഷകളിലെ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തു കഴിഞ്ഞു. മലയാളത്തില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം സൂഫിയും സുജാതയുമായിരിയ്ക്കും.
ഏറെ നാളുകളായി കോവിഡ് കാലത്ത് തീയേറ്ററുകളെല്ലാം അടഞ്ഞു കിടക്കുകയാണ്. അതുകൊണ്ട് തന്നെ നിരവധി സിനിമകളാണ് റിലീസ് കാത്ത് നില്‍ക്കുന്നത്, തീയേറ്ററുകള്‍ എപ്പോള്‍ തുറക്കുമെന്നോ പ്രദര്‍ശനം എപ്പോള്‍ ആരംഭിക്കുമെന്നോ വ്യക്തതയില്ല. ഈ സാഹചര്യത്തിലാണ് ബദല്‍ മാര്‍ഗ്ഗം തേടി നിര്‍മ്മാതാക്കള്‍ ഇറങ്ങിയത്, അങ്ങനെയാണ് സിനിമകളുടെ ഒടിടി റിലീസ് എന്ന ആശയത്തിലേക്ക് എത്തുന്നത്. ഇതിനോടകം തന്നെ മറ്റ് ഭാഷകളിലെ സിനിമകള്‍ ഒടിടി പ്ലാറ്റ്ഫോമുകളില്‍ റിലീസ് ചെയ്തു കഴിഞ്ഞു, മലയാളത്തില്‍ നിന്നും ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുന്ന ആദ്യ ചിത്രം സൂഫിയും സുജാതയുമാണ്. ചിത്രത്തിന്റെ റിലീസിനെ ചൊല്ലി വലിയ തര്‍ക്കമുണ്ടായിരുന്നു നിലനിന്നിരുന്നത്.
വൻ പ്രതിഷേധവുമായി തീയേറ്റര്‍ ഉടമകള്‍ ഒടിടി റിലീസിനെതിരെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാതാവ് വിജയ് ബാബു ഒടിടി റീലിസില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. പിന്നീട് നടന്ന ചര്‍ച്ചകളില്‍ നിര്‍മ്മാതാക്കളുടെ സംഘടനയും പിന്തുണയുമായെത്തി, ഇപ്പോഴിതാ സൂഫിയും സുജാതയും റിലീസിന് തയ്യാറെടുക്കുകയാണ്. മലയാള സിനിമയില്‍ ഇതാദ്യമായാണ് തീയേറ്റര്‍ റിലീസ് ഇല്ലാതെ നേരിട്ട് ഓണ്‍ലെെനിലൂടെ ഒരു സിനിമ റിലീസ് ചെയ്യുന്നത്. ആമസോണ്‍ പ്രെെമിലൂടെയാണ് റിലീസ് നടത്തുക, അടുത്ത മാസം ജൂലെെ 2 ന് സൂഫിയും സുജാതയും ആമസോണ്‍ പ്രെെമിലെത്തും. ഫ്രെെഡെ ഫിലിം ഹൗസിന്റെ ഏറ്റവും വലിയ സിനിമകളിലൊന്നാണ് സൂഫിയും സുജാതയും. ജയസൂര്യയും അതിഥി റാവു ഹയാദിരിയുമാണ് പ്രധാന വേഷങ്ങളിലെത്തുക.
Post Your Comments