CinemaGeneralLatest NewsMollywoodNEWS

മോഹൻലാലിനെ അവിടെ നിന്ന് മാറ്റാൻ പറഞ്ഞു, ആത്മവിശ്വാസമില്ലായ്മ കാരണമാണത്; വൈറലായി മുകേഷിന്റെ വാക്കുകൾ

ലാലിനെ ഇവിടന്നു ഒന്ന് കൊണ്ട് പോകുമോ.? , അപ്രതീക്ഷിതമായ ചോദ്യം

മലയാളത്തിന്റെ അഭിമാന താരം മോഹൻലാലിനോട്‌ മറ്റു ഭാഷകളിൽ ഉള്ള താരങ്ങൾക്കുള്ള ബഹുമാനത്തെ കുറിച്ചു നടൻ മുകേഷ് പറയുന്ന ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

നടൻ മുകേഷിന്റെ വാക്കുകൾ ഇങ്ങനെ “പ്രിയദർശന്റെ കാക്കകുയിൽ എന്ന ചിത്രത്തിൽ അഭിനയിക്കാൻ വേണ്ടി ഞാനും മോഹൻലാലും ഹൈദരാബാദിൽ ആയിരുന്ന സമയത്തു നടന്ന സംഭവമാണ്. അപ്പോൾ തൊട്ടടുത്ത സെറ്റിൽ ഒരു തെലുങ്ക് സിനിമയുടെ ഷൂട്ട്‌ നടക്കുന്നുണ്ട്. അവിടത്തെ ഒരു സൂപ്പർസ്റ്റാർ ആണ് നായകൻ. എനിക്കും മോഹൻലാലിനും പ്രിയനും എല്ലാം പരിചയമുള്ള ആളാണ്. നമ്മളെക്കാൾ ആളുകൾ കാണുന്ന, നമ്മളെക്കാൾ പ്രതിഫലം പറ്റുന്ന ഒരു സൂപ്പർതാരമാണ്. ഞങ്ങൾ ആ സെറ്റിൽ പോയി, അയാളോട് സംസാരിച്ചു കുറച്ചു നേരം അവിടെ ചിലവിടുകയായിരുന്നു.

പക്ഷേ, നിങ്ങളൊരു ഷോട്ട് എടുക്കുന്ന കണ്ടിട്ട് ഞങ്ങൾ പോകാം എന്നായി ലാൽ. കുറച്ചു നേരം കാത്തിരുന്നു ഷൂട്ട്‌ നടക്കുന്നില്ല. ഞാൻ പോകാമെന്നു പറഞ്ഞിട്ടും അവരുടെ ഷൂട്ട്‌ കാണാൻ അവിടെ നിൽക്കാമെന്ന് ലാൽ കട്ടായം പറഞ്ഞു. പത്തു മിനിറ്റ് കഴിഞ്ഞു, ഇരുപതു മിനിറ്റ് കഴിഞ്ഞു.. ഷൂട്ട്‌ നടക്കുന്നില്ല.. ആരും അഭിനയിക്കുന്നില്ല. കുറച്ചു കഴിഞ്ഞു അവിടുത്തെ പ്രൊഡക്ഷൻ മാനേജർ വന്നു എന്നോട് പറഞ്ഞു.” മോഹൻലാലിനെ ഇവിടന്നു ഒന്ന് കൊണ്ട് പോകുമോ.? , അപ്രതീക്ഷിതമായ ചോദ്യം.

ഞെട്ടിയ ” ഞാൻ എന്താ കാര്യം എന്ന് ചോദിച്ചു. അയാൾ പറഞ്ഞു “അദ്ദേഹം നിന്നാൽ ആ സൂപ്പർസ്റ്റാർ അഭിനയിക്കുന്നില്ല എന്നാണ് പറയുന്നത്. അദ്ദേഹത്തിന് കോൺഫിഡൻസ് ഇല്ലെന്നു “. ഒരു മലയാളി എന്ന നിലയിൽ അഭിമാനം തോന്നിയ നിമിഷമാണ്. ഞാൻ ലാലിനെയും വിളിച്ചു കൊണ്ട് അവിടെ നിന്നും പോയി. ലാൽ അപ്പോഴും ” ഒരു ഷോട്ട് കണ്ടിട്ട് പോകാം എന്ന് പറയുന്നുണ്ടായിരുന്നു “. മുകേഷിന്റെ വാക്കുകൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button