
താരപുത്രന്മാരില് തനിക്ക് ഏറ്റവും പ്രിയങ്കരന്‍ ആരാണെന്ന് തുറന്നു പറയുകയാണ് നടന് ജയറാം. കാളിദാസ്, പ്രണവ് മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, ഗോകുല്‍ സുരേഷ് തുടങ്ങിയവരുടെ ലിസ്റ്റില്‍ നിന്നായിരുന്നു ജയറാം തന്റെ ഏറ്റവും അടുപ്പമുള്ള യുവ താരത്തെ കുറിച്ച് തുറന്നു പറഞ്ഞത്.പ്രണവ് മോഹന്‍ലാലുമായി തനിക്ക് അത്ര അടുപ്പമില്ലെന്നും എന്നാല്‍ ദുല്‍ഖര്‍ സല്‍മാനെ താന്‍ തോളിലിട്ട് നടന്നിട്ടുണ്ടെന്നും ജയറാം പറയുന്നു.
“കാളിദാസ് എന്റെ മകനായത് കൊണ്ട് ഞാന്‍ ഒഴിവാക്കുന്നു, പിന്നെ പ്രണവ് മോഹന്‍ലാലുമായി എനിക്ക് അത്ര അടുപ്പമില്ല. ഞാന്‍ കുട്ടിക്കാലത്ത് പ്രണവിനെ അങ്ങനെ കണ്ടിട്ടില്ല. ദുല്‍ഖറിനെ അവന്റെ കുഞ്ഞുനാള് തൊട്ടേ എനിക്ക് അറിയാം. ഞാന്‍ ഒരുപാട് എടുത്തോണ്ട് നടന്നിട്ടുണ്ട്. പക്ഷെ ഇതിലൊക്കെ ഉപരി എന്റെ വീട്ടിലെ ഒരാളെ പോലെ മകന് കാളിദാസിനെ പോലെ എനിക്ക് തോന്നിയിട്ടുള്ളത് ഗോകുല്‍ സുരേഷാണ്. സുരേഷ് എന്റെ സ്വന്തം സഹോദരനെ പോലെയാണ്. പാര്‍വതിക്കും സുരേഷ് ഒരു ജ്യേഷ്ഠ സഹോദരനാണ്. അത് കൊണ്ട് തന്നെ യുവതാരങ്ങളില്‍ അല്ലെങ്കില്‍ താരപുത്രന്മാരില് എനിക്ക് ഏറ്റവും അടുപ്പമുള്ളത് ആരാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ ഗോകുല്‍ സുരേഷിന്റെ പേര് പറയും”. സുരേഷ് ഗോപി പറയുന്നു.
Post Your Comments