BollywoodGeneralLatest News

ചില്ലുകളുടഞ്ഞ് എന്‍റെ മുഖത്ത് തറച്ചു.. 67 ചെറിയ ചില്ലുകഷണങ്ങളാണ് ഓപ്പറേഷനിലൂടെ നീക്കം ചെയ്തത്; അപകടത്തെക്കുറിച്ച് മഹിമ

ആശുപത്രിയിലെത്തിക്കാന് പോലും ആരും സഹായത്തിനെത്തിയിരുന്നില്ല.. ആശുപത്രിയിലെത്തി കുറെ അധികം സമയം കഴിഞ്ഞാണ് എന്‍റെ അമ്മ പോലും വിവരം അറിയുന്നത്

ബംഗളൂരുവില്‍ ഷൂട്ടിംഗ് പുരോഗമിക്കവെ സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ സംഭവിച്ച വാഹനാപകടം തന്റെ ജീവിതവും കരിയറും മാറ്റിമറിച്ചുവെന്ന് പ്രമുഖ ബോളിവുഡ് താരം മഹിമ ചൗധരി. വർഷങ്ങൾക്ക് മുമ്പ് നടന്ന ആ അപകടം തന്നെ മാനസികമായി തകർത്തു കളഞ്ഞുവെന്നു താരം പങ്കുവയ്ക്കുന്നു. 1997 ൽ സുഭാഷ് ഗായ് ചിത്രമായ പർദേസിൽ ഷാരൂഖ് ഖാന്‍റെ നായികയായാണ്അരങ്ങേറ്റം കുറിച്ച മഹിമ ബോളിവുഡില്‍ തിളങ്ങി നിൽക്കുന്ന സമയത്താണ് വാഹനാപകടത്തിന്‍റെ രൂപത്തിൽ വിധി മാറി മറിഞ്ഞത്. ഒരു മാധ്യമത്തിനുനല്‍കിയ അഭിമുഖത്തില്‍ താരത്തിന്‍റെ തന്നെ വാക്കുകളിലൂടെ..

“അജയ് ദേവ്ഗണിന്‍റെയും കാജലിന്‍റെയും ഹോം പ്രൊഡക്ഷൻ ചിത്രമായ ദിൽ ക്യാ കരേ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന സമയമായിരുന്നു അത്. ബംഗളൂരുവില്‍ ഷൂട്ടിംഗ് പുരോഗമിക്കവെ സ്റ്റുഡിയോയിലേക്കുള്ള യാത്രയ്ക്കിടെ ഒരു വലിയ അപകടം ഉണ്ടായി..ട്രക്ക് വന്ന് കാറിലിടിച്ചുണ്ടായ അപകടത്തിൽ കാറിലെ ചില്ലുകളുടഞ്ഞ് എന്‍റെ ശരീരത്തിൽ പ്രത്യേകിച്ച് മുഖത്ത് തറച്ചു.. ആ സമയത്ത് ഞാൻ മരിക്കുകയാണെന്ന് തന്നെയാണ് കരുതിയത്.. ഒന്ന് ആശുപത്രിയിലെത്തിക്കാന് പോലും ആരും സഹായത്തിനെത്തിയിരുന്നില്ല.. ആശുപത്രിയിലെത്തി കുറെ അധികം സമയം കഴിഞ്ഞാണ് എന്‍റെ അമ്മ പോലും വിവരം അറിയുന്നത്. വൈകാതെ തന്നെ അജയ് ദേവ്ഗണും അവിടെയെത്തി.. എന്‍റെ മുഖം കണ്ണാടിയിൽ കണ്ടപ്പോഴാണ് അപകടത്തിന്‍റെ ഭീകരത തിരിച്ചറിഞ്ഞത്.. 67 ചെറിയ ചില്ലുകഷണങ്ങളാണ് ഓപ്പറേഷനിലൂടെ അവർ നീക്കം ചെയ്തത്..

ഇന്നും ആ അപകടത്തിന്‍റെ ഓർമ്മകൾ എന്നെ വേട്ടയാടാറുണ്ട്. കണ്ണീരോടെയല്ലാതെ അതിനെക്കുറിച്ച് പറയാനാവില്ല.. മുഖത്തും ശരീരത്തും തുന്നലുകളുമായി അകത്തു തന്നെ കഴിയേണ്ടി വന്നു. സൂര്യപ്രകാശം ഏൽക്കരുതെന്നായിരുന്നു നിർദേശം.. ഞാൻ കഴിഞ്ഞിരുന്ന മുറി മുഴുവൻ ഇരുട്ടാക്കി.. ആ സമയങ്ങളിൽ ഞാൻ കണ്ണാടി പോലും നോക്കുമായിരുന്നില്ല.. ഒരുപാട് ചിത്രങ്ങൾക്കായി കരാർ ഒപ്പിട്ടിരുന്ന സമയമായിരുന്നു അത്. അപകടം മൂലം എല്ലാം വേണ്ടെന്ന് വച്ചു.. എനിക്ക് എന്തുപറ്റിയെന്ന് ആളുകൾ അറിയരുതെന്നാണ് ആഗ്രഹിച്ചത് കാരണം അന്ന് പിന്തുണ നൽകാൻ ആരും ഉണ്ടായിരുന്നില്ല.. എന്‍റെ മുഖം നിറയെ മുറിവുകളാണെന്ന് അന്ന് പുറത്തറിഞ്ഞിരുന്നുവെങ്കിൽ ഇവരുടെ മുഖം മുഴുവൻ തകർന്നു പോയി.. വേറെ ആരെയെങ്കിലും സിനിമയിലെടുക്കാം എന്നേ പലരും പറയുമായിരുന്നുള്ളു.. ‘ എന്നും മഹിമ പറഞ്ഞു

shortlink

Related Articles

Post Your Comments


Back to top button