
താൻ ആലപിച്ച ഗാനങ്ങളെല്ലാം സൂപ്പര്ഹിറ്റായിരുന്നുവെങ്കിലും ഗായകന് ജി. വേണുഗോപാലിന്റെ കരിയറില്‍ വലിയ ബ്രേക്ക് വന്നിരുന്നു. 1993 മുതല്‍ 1999 വരെ ഒരു സിനിമാ ഗാനവും അദ്ദേഹത്തിന്റെ ശബ്ദത്തില്‍ പുറത്തിറങ്ങിയിരുന്നില്ല.
എന്നാൽ സംവിധായകന് വി.കെ പ്രകാശ് ആണ് താന്‍ വീണ്ടും പിന്നണി ഗാനരംഗത്തേക്ക് തിരിച്ചെത്താന്‍ കാരണമായ ആള് എന്നാണ് ഗായകന് ഫെയ്സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നത്.
ജി. വേണുഗോപാലിന്റെ കുറിപ്പ്:
തൊണ്ണൂറ്റിമൂന്ന് മുതൽ തൊണ്ണൂറ്റി ഒൻപത് വരെ സിനിമാ സംഗീത രംഗത്ത് നിന്ന് പരിപൂർണ്ണമായും ഫീൽഡ് ഔട്ടായ സമയം! എന്ത്, എവിടെയാണ് കാൽ പിഴച്ചത് എന്നു പോലും തിരിച്ചറിയാനാവാത്ത നാളുകൾ. ജീവിതം കയറ്റിറക്കങ്ങളാൽ സമ്മിശ്രം എന്നൊക്കെ കേട്ടിട്ടുണ്ട്. ഈ ആറ് വർഷങ്ങളും ഞാൻ ഇറങ്ങിക്കൊണ്ടേയിരുന്നു. ഇനി താഴേക്കൊരിടമുണ്ടോ എന്ന് സംശയം ജനിപ്പിച്ച ഒരു കെട്ട സമയം. ആകാശവാണിയിലെ ജോലി മനസ്സ് കൊണ്ട് വിട്ട് കഴിഞ്ഞിരുന്നു, തൊണ്ണൂറ്റി അഞ്ചിൽത്തന്നെ.
https://www.facebook.com/GVenugopalOnline/posts/3681494775210579
Post Your Comments