CinemaGeneralLatest NewsNEWS

ആടുജീവിതം, പഴയ രൂപത്തിലേക്ക് തിരിച്ചുവരണം; വർക്കൗട്ട് കഠിനമാക്കി പ്രിയനടൻ പൃഥി

ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്

തന്റെ പഴയ രൂപത്തിലേക്ക് തിരിച്ചു വരാന്‍ വര്‍ക്കൗട്ട് തുടര്‍ന്ന് നടന്‍ പൃഥ്വിരാജ്. ‘ആടുജീവിതം’ സിനിമക്കായി ഇരുപത് കിലോയിലധികം ഭാരം കുറച്ച് വലിയ റിസ്‌ക്കാണ് പൃഥ്വി എടുത്തത്, ഷൂട്ടിംഗ് പൂര്‍ത്തിയാക്കി തിരിച്ചെത്തിയതോടെ ശാരീരിക ആരോഗ്യം വീണ്ടെടുക്കാനുള്ള കഠിന പരിശ്രമത്തില്‍ വര്‍ക്കൗട്ട് തുടരുകയാണ് പൃഥി.

ഇതിനോടകം രണ്ടു കോവിഡ് ടെസ്റ്റുകളും ക്വാറന്റൈനും പൂര്‍ത്തിയാക്കി വീട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ് പൃഥിരാജ്. തന്റെ ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് താരം ഇന്ന് പങ്കുവച്ചത്, ‘ലിഫ്റ്റ്, ബേണ്‍, ബില്‍ഡ്’ എന്ന ക്യാപ്ഷനോടെയാണ് ജിമ്മില്‍ നിന്നുള്ള ചിത്രം പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്, ചിത്രത്തിന് വൻ വരവേൽപ്പാണ് ആരാധകർ നൽകുന്നത്.

https://www.instagram.com/p/CBPmUVRA3wc/

സിനിമാ ചിത്രീകരണം അവസാനിപ്പിച്ച് ജോര്‍ദാനില്‍ നിന്ന് തിരികെ എത്തി ക്വാറന്റൈനില്‍ കഴിയുമ്പോഴും പൃഥ്വിരാജ് തന്റെ ശരീരത്തിന്റെ ഒരു ചിത്രം പങ്കുവച്ചിരുന്നു. പൃഥ്വിരാജും സംഘവും മെയ് 22നാണ് നാട്ടില്‍ തിരിച്ചെത്തിയത്. ഷൂട്ട് പൂര്‍ത്തീകരിച്ചിട്ടും ലോക്ഡൗണിനെത്തുടര്‍ന്ന് ജോര്‍ദാനില്‍ കുടുങ്ങുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button