ഒരുമിച്ച് ജീവിക്കണമെന്ന മനസോടെ രണ്ടു പേര് ജീവിതത്തിലേക്ക് കടക്കുമ്പോൾ ചെലവുകള്‍ ഒഴിവാക്കുക എന്നത് പ്രധാനമാണെന്നും, അതില്‍ നല്ല മാതൃകയാണ് ആഷിക് അബുവും ഭാര്യ റിമ കല്ലിങ്കലുമെന്ന് നടന് ഹരീഷ് പേരടി വ്യക്തമാക്കി.
ഇന്ന് ‘നവ സിനിമകളെ നെഞ്ചലേറ്റുന്നവര്‍ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല. 101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെണ്‍കുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനര്‍ചിന്തനം നടത്തേണ്ട സമയമാണിത്.’-ഹരീഷ് ഫെയ്സ്ബുക്കില്‍ കുറിച്ചു.
ഫേയ്സ്ബുക്ക് കുറിപ്പ് വായിക്കാം..
കൊറോണ കാലത്തെ വിവാഹങ്ങൾ നമ്മളെ പലതും ഓർമ്മ പെടുത്തുന്നുണ്ട് …അതിൽ പ്രധാനമാണ്…രണ്ടു പേർ ഒന്നിച്ച് ജീവിക്കാൻ തീരുമാനികുമ്പോൾ അനാവിശ്യ ചിലവുകൾ ഒഴിവാക്കുക എന്നത്…അതിൽ നല്ല മാതൃകയാണ് ആഷിക്കും റീമയും..കൊറോണ കാലത്തിനും എത്രയോ മുമ്പേ ആർഭാടങ്ങൾ ഒഴിവാക്കി വിവാഹ ചിലവിന്റെ പണം എറണാകുളം ജനറൽ ആശുപത്രിക്ക് സംഭാവന ചെയ്തവർ
…നവ സിനിമകളെ നെഞ്ചിലേറ്റുന്നവർ ഈ നവ ജീവിതത്തെ എത്രത്തോളം മാതൃകയാക്കിയിട്ടുണ്ടെന്നറിയില്ല …101 പവനും കാറും പിന്നെ പാമ്പിനെ വാങ്ങാനുള്ള പണവും കൊടുത്ത് പെൺകുട്ടികളെ ഇറക്കി വിടുന്ന രക്ഷിതാക്കളും പുനർചിന്തനം നടത്തേണ്ട സമയമാണിത് .
..വിവാഹ ജീവിതത്തിന് തയ്യാറെടുക്കുന്നവർക്കുള്ള മാനസിക വിദ്യാഭ്യാസത്തിനും നിയമ പരിവർത്തനം അത്യാവിശ്യമാണ്…പെൺ വീട്ടുകാർ അർജന്റീനയും ആൺ വീട്ടുക്കാർ ബ്രസീലുമായി മാറുന്ന കാണികൾ ആർത്തു വിളിക്കുന്ന ഒരു മൽസരമാണ് പല സ്ഥലങ്ങളിലും നടക്കുന്നത് എന്ന് തുടങ്ങുന്നതാണ് കുറിപ്പ്.
https://www.facebook.com/hareesh.peradi.98/posts/750635388810146
Post Your Comments