കൊറോണയെ തുടര്‍ന്നു നടപ്പിലാക്കിയ ലോക്ഡൌണില് സിനിമാ മേഖല നിശ്ചലമായി. എന്നാല്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വരുത്തിയതോടെ ചിത്രീകരണങ്ങള്‍ ആരംഭിക്കുകയാണ്. സിനിമാ സെറ്റുകളില്‍ തിരക്ക് ഒഴിവാക്കാനും ആരാധകരെ നിയന്ത്രിക്കുവാനായി പ്രത്യേക സജ്ജീകരണങ്ങള്‍ തന്നെ എല്ലാവരും ചിന്തിക്കുകയാണ്. ഈ സാഹചര്യത്തില്‍ ആര്‍ട്ടിസ്റ്റ് സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന മാറനെല്ലൂര്‍ ദാസ് നടന്മാരുടെ സെക്യൂരിറ്റിയെക്കുറിച്ച് പറഞ്ഞ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്.
”മമ്മൂട്ടിയുടെ സിനിമ സെറ്റില്‍ പത്തോളം വരുന്ന സെക്യൂരിറ്റികളാണ് ആരാധകരെ നിയന്ത്രിക്കാനായി നിയോഗികാറുള്ളത്. എന്നാല്‍ മോഹന്‍ലാലിന്റെ ചിത്രങ്ങളുടെ സെറ്റില്‍ ഇതിന്റെ ഇരട്ടി വേണ്ടി വരും. ഇരുപതിന് മുകളില്‍ സെക്യൂരിറ്റികള്‍ ഉണ്ടായാല്‍ മാത്രമേ ആരാധകരെ മോഹന്‍ലാലിന്റെ ലൊക്കേഷനില്‍ നിയന്ത്രിക്കാന്‍ സാധിക്കൂ.” ന്യൂസ് 18ന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു
Post Your Comments