GeneralLatest NewsMollywood

അവളെ കൊന്നതാണ്, ആ അധ്യാപകര്‍ക്ക് മനുഷ്യത്വം ഇല്ലാതെ പോയി: എം.എ നിഷാദ്

പക്ഷെ വര്‍ത്തമാനകാലത്തെ, പല ഗുരുക്കന്മാരും, അഹങ്കാരത്തിന്റെയും, ക്രൂരതയുടേയും ആള്‍ രൂപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നുളളത് ഒരു സത്യമാണ്.

കോപ്പിയടിച്ചെന്ന ആരോപണത്തില്‍ മനംനൊന്ത് ആത്മഹത്യ ചെയ്ത അഞ്ജു പി. ഷാജിയുടെ മരണത്തില്‍ അധ്യാപകര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ എം.എ നിഷാദ്. ഹോളി ക്രോസ് കോളജിലെ അധ്യാപകര്‍ക്ക് മനുഷ്യത്വം ഇല്ലാതെ പോയെന്ന് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. വയനാട്ടിലെ കുട്ടിക്ക് പാമ്ബു കടിയേറ്റ സംഭവത്തിലും, ഐഐടിയില്‍ ഫാത്തിമ ആത്മഹത്യ ചെയ്ത സംഭവത്തിലും അധ്യാപകര്‍ക്ക് നേരെയാണ് വിരലുകള്‍ ചൂണ്ടപ്പെട്ടതെന്ന് എം.എം നിഷാദ് ഓര്‍മ്മപ്പെടുത്തുന്നു

എം.എ നിഷാദിന്റെ കുറിപ്പ്:

ഹൃദയഭേദകം ഈ ചിത്രം.
അഞ്ജു പി ഷാജി, അവള്‍ പോയി.
അപമാന ഭാരത്താല്‍ അവള്‍ ആത്മഹത്യ ചെയ്തു.
അല്ല.അവളെ കൊന്നതാണ്.അറിവ് പകര്‍ന്ന് നല്‍കുന്നവര്‍.അധ്യാപകര്‍ എന്ന് വിളിക്കാം.അവരില്‍ ചിലരാണ്, ആ കുട്ടിയുടെ മരണത്തിനുത്തരവാദി. എന്റെ ഹൃദയം, തേങ്ങുകയാണ്, അവളുടെ അച്ഛന്റെ, നിസ്സഹായാവസ്ഥ കണ്ടിട്ട്.അയാള്‍ എങ്ങനെ സഹിക്കും.
അഞ്ജുവിന്റെയച്ഛന്‍ പൊട്ടികരയുന്ന ദൃശ്യം ടിവി യില്‍ കണ്ടപ്പോള്‍, വല്ലാത്തൊരസ്വസ്ഥത..അതെന്നെ വേട്ടയാടി കൊണ്ടിരിക്കുന്നു.
മീനച്ചിലാറിന്റെ ഓളങ്ങള്‍ തേങ്ങുന്നുണ്ടാകും, നിശബ്ദമായി.
മാതാപിതാ ഗുരു ദൈവം.എന്നാണല്ലോ ചൊല്ല്.
പക്ഷെ വര്‍ത്തമാനകാലത്തെ, പല ഗുരുക്കന്മാരും, അഹങ്കാരത്തിന്റെയും, ക്രൂരതയുടേയും ആള്‍ രൂപങ്ങളായി മാറിക്കൊണ്ടിരിക്കുന്നു എന്നുളളത് ഒരു സത്യമാണ്.
ചേര്‍പ്പുങ്കല്‍ ബിവിഎം ഹോളി ക്രോസ്സ് കോളജിലെ പ്രിന്‍സിപ്പാളും, ചില അധ്യാപകരും, മുകളില്‍ പറഞ്ഞ ഗണത്തില്‍ പെടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട.അഞ്ജുവിന്റെ പിതാവ് ഷാജിയുടെ ആവശ്യം ന്യായമാണ്..പ്രിന്‍സിപ്പാളിനെയും, ആ കുട്ടിയുടെ മരണത്തിന് പ്രേരകനായ അധ്യാപകനെയും അറസ്റ്റ് ചെയ്യണം.
വയനാട്ടില്‍ പാമ്ബ് കടിയേറ്റ് ഒരു കൊച്ച്‌ കുട്ടി മരിച്ച സംഭവത്തിലും, കാരണക്കാരന്‍ ഒരധ്യാപകനായിരുന്നു..
ചെന്നൈ ഐഐടിയില്‍ ആത്മഹത്യ ചെയ്ത ഫാത്തിമയുടെ മരണത്തിലും, സംശയത്തിന്റെ വിരലുകള്‍ ചൂണ്ടപ്പെട്ടത് അവിടുത്തെ പ്രൊഫസ്സറുടെ നേരെയാണ്.
എല്ലാ അധ്യാപകരും ഇത്തരക്കാരല്ല..പക്ഷെ, ഇങ്ങനെയുളള നരാധമന്മാര്‍ അധ്യാപക സമൂഹത്തില്‍ കൂടി വരുന്നു എന്നുളളത് ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ല.മനുഷത്വം ഏറ്റവും കൂടുതല്‍ വേണ്ട വിഭാഗമാണ് അധ്യാപകര്‍..
ബിവിഎം ഹോളി ക്രോസ് കോളജിലെ പ്രിന്‍സിപ്പാളിനും മറ്റും അതില്ലാതെ പോയി..
അവരെ ആത്മഹത്യാ പ്രേരണക്ക് അറസ്റ്റ് ചെയ്യണം.എന്തും പറയാം, എങ്ങനേയും പഠിപ്പിക്കാം, ഞങ്ങള്‍ ഇങ്ങനെയൊക്കെയാ, എന്നുളള ഇവരുടെയൊക്കെ ഹുങ്കുണ്ടല്ലോ.അതിനൊറരുതി വരുത്താന്‍..അറസ്റ്റ് അനിവാര്യം തന്നെ.

NB: എഞ്ചിനിയറിംഗ് കോളജിലെ, ഈഗോയിസ്റ്റായ, ഒരധ്യാപകന്റ്‌റെ അഹങ്കാരത്തിനും, അസഹിഷ്ണതക്കും, വിധേയനായ, ഒരുപൂര്‍വ്വ വിദ്യാര്‍ത്ഥി എന്ന നിലയില്‍, എനിക്കിത് ശരിക്കും മനസ്സിലാകും.

shortlink

Related Articles

Post Your Comments


Back to top button