GeneralLatest NewsWorld Cinemas

തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് ആളുകള്‍; ദുബായിൽ വിതരണക്കാരെ പോലും ഞെട്ടിച്ച തിരക്ക്

30% ഇരിപ്പിട ശേഷിയും 12 മണിക്കൂര്‍ മാത്രം പ്രദര്‍ശനാനുമതിയുമാണ് ദുബായ് അധികൃതര്‍ നല്‍കിയിരിക്കുന്നത്

കൊറോണയും ലോക്ഡൌണും കാരണം അടച്ചിട്ട ദുബായിലെ തിയറ്ററുകള്‍ വീണ്ടും തുറന്നിരിക്കുകയാണ്. സാമൂഹിക അകലം പാലിക്കണം എന്ന നിര്‍ദ്ദേശം ഉള്ളതുകൊണ്ടുതന്നെ പ്രേക്ഷകര്‍ എത്തുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ വിതരണക്കാരെ പോലും ഞെട്ടിച്ചു കൊണ്ട് തിയറ്ററുകളിലേക്ക് എത്തിയത് നൂറു കണക്കിന് സിനിമാ ആസ്വാദകരാണ്. എട്ട് ദിവസം കൊണ്ട് 8,279 പേര്‍ മാളുകളിലടക്കമുള്ള തിയറ്ററുകളില്‍ സിനിമ കണ്ടുവെന്നാണ് റിപ്പോര്‍ട്ട്.

മെയ് 27 നാണ് ദുബായിലെ സിനിമാ ശാലകള്‍ ലോക്ഡൌണിനു ശേഷം പ്രവര്‍ത്തനമാരംഭിച്ചത്. 30% ഇരിപ്പിട ശേഷിയും 12 മണിക്കൂര്‍ മാത്രം പ്രദര്‍ശനാനുമതിയുമാണ് ദുബായ് അധികൃതര്‍ നല്‍കിയിരിക്കുന്നത്.

തിയറ്ററില്‍ വരുന്നവരുടെ സുരക്ഷ ഉറപ്പു വരുത്താനായി ഓരോ പ്രദര്‍ശനങ്ങള്‍ക്കു ശേഷവും നിര്‍ബന്ധിത സാനിറ്ററൈസേഷന്‍, തിയറ്ററില്‍ വരുന്നവരുടെ താപനില പരിശോധന, 30% ഇരിപ്പിട ശേഷി , 60 വയസ്സിനു മുകളിലും 12 വയസ്സിനു താഴെയുമുള്ളവര്‍ക്കു പ്രവേശനം അനുവദിക്കാന്‍ പാടില്ല ദുബായ് സാമ്പത്തിക വിഭാഗം തിയറ്റര്‍ ഉടമകള്‍ക്ക് നല്കിയ നിര്‍ദ്ദേശങ്ങളില്‍ പറയുന്നു

shortlink

Related Articles

Post Your Comments


Back to top button