മലയാളത്തിന്റെ പ്രിയ നടന് ടൊവിനോ വീണ്ടും അച്ഛനായ സന്തോഷം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ തന്റെ കുഞ്ഞ് മകന്റെ ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. തഹാന് ടൊവിനോ എന്നാണ് മകന് നല്‍കിയിരിക്കുന്ന പേരെന്നും ഹാന്‍ എന്ന് അവനെ വിളിക്കുമെന്നും ചിത്രത്തിനൊപ്പംടൊവിനോ കുറിച്ചു.
‘ഞങ്ങളുടെ മകനില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ല!
ഞങ്ങള്‍ അവന് ‘തഹാന് ടോവിനോ’ എന്ന് പേരിട്ടു
അവനെ ഞങ്ങള്‍ ‘ഹാന്‍’ എന്ന് വിളിക്കാം.
എല്ലാ സ്നേഹത്തിനും ആശംസകള്‍ക്കും നന്ദി. ഒരുപാട് സ്നേഹം!’- മകനും മകള്‍ക്കുമൊപ്പമുള്ള ചിത്രത്തിനൊപ്പം ടൊവിനോ കുറിച്ചു.
2014-ല്‍ ആണ് ടൊവിനോയുടെയും ലിഡിയയുടെയും വിവാഹം കഴിഞ്ഞത്. 2016ല്‍ ഇരുവര്‍ക്കും കൂട്ടായി മകള്‍ ഇസ എത്തി
Post Your Comments