CinemaGeneralLatest NewsMollywoodNEWS

സ്റ്റെപ്പിറങ്ങി വരുമ്പോൾ ഒരു പയ്യനെ അന്ന് കണ്ടു; പ്രണയ കഥ ഓർത്തെടുത്ത് പ്രിയ താരം

അമ്മയുടെ ഒപ്പം ഞാൻ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ്

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് ഇന്ദ്രജിത്തും പൂർണിമയും, പെയ്തൊഴിയാതെ എന്ന ചിത്രത്തിന്റെ സെറ്റിൽ വെച്ചാണ് ഇന്ദ്രനും പൂർണിമയും ആദ്യമായി കാണുന്നത്. ആ പ്രണയദിനങ്ങളെ കുറിച്ചു പൂർണിമ ഓർത്തെടുക്കുന്നു.

എന്റെ ഈ കഥ അമ്മയുടെ കാഴ്ചപ്പാടിൽ കേൾക്കണം, വലിയ കോമഡിയാണ്. പെയ്തൊഴിയാതെ എന്ന സീരിയലിന്റെ ലൊക്കേഷനിലാണ് സംഭവം. അമ്മയുടെ ഒപ്പം ഞാൻ ആദ്യം അഭിനയിക്കുന്നത് ആ സീരിയലിലാണ് , അതുവഴിയാണ് ഇന്ദ്രനെ കാണുന്നതും.

ഒരു ദിവസം ഷൂട്ടിംഗ് കഴിഞ്ഞ് സ്റ്റെയർ ഇറങ്ങി വരുമ്പോൾ ഒരു പയ്യൻ അവിടെ നിൽക്കുന്നു. അയാൾ എന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് പെട്ടന്ന് തന്നെ മനസ്സിലായി അത് മല്ലിക സുകുമാരന്റെ മകനാണെന്ന്. അമ്മ എനിക്ക് ഇന്ദ്രനെ പരിചയപ്പെടുത്തി തരികയാണ് ഉണ്ടായത്.

എന്തുകൊണ്ടോ പക്ഷേ അന്ന് ഞങ്ങൾ അധികം സംസാരിച്ചില്ല. പക്ഷേ അതിനുശേഷം പിന്നെ ഒരുപാട് സംസാരിക്കാൻ തുടങ്ങി. ഇപ്പോഴും ആ നിമിഷങ്ങൾ എന്റെ മനസ്സിലുണ്ട്. ആ സ്റൈയറിൽ വെച്ച് കണ്ട പയ്യനെ ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അത് ഞങ്ങളുടെ ബന്ധത്തിന്റെ തുടക്കമായിരുന്നോ എന്നൊന്നും എനിക്ക് അറിയില്ല, പൂർണ്ണിമ പറഞ്ഞ് നിർത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button