GeneralLatest NewsTollywood

അന്നും ഇന്നും ഞങ്ങള്‍ ഇപ്പോഴും ഒരേപോലെ… നൊമ്പരമുണര്‍ത്തി ചിരഞ്ജീവി സര്‍ജയുടെ അവസാന ചിത്രം

മൂന്ന് മാസം ​ഗര്‍ഭിണിയാണ് മേഘ്ന. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

നടന്‍ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് തെന്നിന്ത്യന്‍ ‌സിനിമ ആരാധകരും സഹപ്രവര്‍ത്തകരും. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നൊമ്പരമുണര്‍ത്തി ചിരഞ്ജീവിയുടെ അവസാന ഇന്സ്റഗ്രാം പോസ്റ്റ്‌. തന്റെ സഹോദരങ്ങള്‍ക്കൊപ്പമുള്ള ചിത്രമാണ് താരം പോസ്റ്റ് ചെയ്തിരുന്നത്.

ബാല്യകാലത്തിലേയും ഇപ്പോഴത്തേയും ചിത്രങ്ങള്‍ ചേര്‍ത്തുവെച്ചുകൊണ്ടുള്ളതായിരുന്നു ചിത്രം. “അന്നും ഇന്നും ഞങ്ങള്‍ ഇപ്പോഴും ഒരേപോലെ… നിങ്ങള്‍ എന്തു പറയുന്നു”? താരം കുറിച്ചു. രണ്ട് ദിവസം മുന്‍പായിരുന്നു താരം ഇത് പോസ്റ്റ് ചെയ്തത്. ഭാര്യയും നടിയുമായ മേഘ്ന രാജിനൊപ്പവും കുടുംബത്തിനുമൊപ്പവുമുള്ള ചിത്രവും സര്‍ജ പങ്കുവെച്ചിട്ടുണ്ട്.

പുതിയ അതിഥിയെ കാത്തിരിക്കുന്നതിനിടെയാണ് താരത്തിന്റെ അപ്രതീക്ഷിത വിടവാങ്ങല്‍. മൂന്ന് മാസം ​ഗര്‍ഭിണിയാണ് മേഘ്ന. നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന്‍ ഇന്നലെ വൈകിട്ടോടെയാണ് മരിച്ചത്.

shortlink

Related Articles

Post Your Comments


Back to top button