Latest NewsNEWS

സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യം ; സംഘടനകള്‍ക്ക് കത്ത് നല്‍കി പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍

കോവിഡും ലോക്ക്ഡൗണും കാരണം സിനിമ മേഖല സ്തംഭിച്ച സാഹചര്യത്തില്‍ മലയാള സിനിമയില്‍ ചെലവ് ചുരുക്കല്‍ അനിവാര്യമാണെന്ന് നിര്‍മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍. ഇക്കാര്യം ചൂണ്ടികാണിച്ച് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് സംഘടന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇപ്പോള്‍ സിനിമ ജീവനക്കാരുടെ സംഘടനയായ ഫെഫ്കയ്ക്കും താര സംഘടനയായ അമ്മയ്ക്കും കത്ത് നല്‍കിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.

കഴിഞ്ഞ ദിവസമാണ് താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലത്തിന്റെ 50 ശതമാനമെങ്കിലും ചെലവ് കുറയ്ക്കണമെന്നും മറ്റ് സംഘടനകളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അഭിപ്രായ സമന്വയമുണ്ടായില്ലെങ്കില്‍ പുതിയ സിനിമ ചെയ്യില്ലെന്നും പ്രൊഡ്യൂസോഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചത്.

എന്നാല്‍ താരങ്ങളുടെ പ്രതിഫലത്തിന് എം.ആര്‍.പി ഇല്ലെന്നും സിനിമയുടെ പുരോഗതിക്ക് വിട്ടുവീഴ്ചക്ക് എല്ലാവരും തയ്യാറാണെന്നും സൗഹൃദപരമായ ചര്‍ച്ചയാണ് ഇക്കാര്യത്തില്‍ താരസംഘടന പ്രതീക്ഷിക്കുന്നതെന്നും അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു പറഞ്ഞിരുന്നു.

അതേസമയം 28നുള്ള അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം മാറ്റിവെച്ചു. എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന ശേഷം മാത്രം പുതുക്കിയ തീയതി നിശ്ചയിക്കൂ. അതിനാല്‍ നിര്‍മാതാക്കളുടെ ആവശ്യത്തില്‍ ഫെഫ്ക തീരുമാനവും വൈകും.

shortlink

Related Articles

Post Your Comments


Back to top button