കൊറോണ കാലത്ത് സ്വന്തം നാട്ടിലേയ്ക്ക് തിരികെ എത്താന്‍ ആഗ്രഹിക്കുന്ന അന്യ സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നുമൊക്കെ വരുന്ന ഇക്കൂട്ടര്‍ ടാക്സിയില്‍ കയറുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ പറഞ്ഞു തരികയാണ് വിനയ് ഫോര്‍ട്ടും ആശാ ശരത്തും. ‘തിരികെ’ എന്നഹൃസ്വചിത്രത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയാണ് താരങ്ങള്‍.
അമൃത് രാജ് സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഹൃസ്വചിത്രത്തില്‍ ബോംബെയില്‍ നിന്നും കേരളത്തിലെത്തുന്ന യുവതി ടാക്സി വിളിക്കുന്നതും അവര്‍ പാലിക്കേണ്ട ചില കരുതലുകളുമാണ് പറയുന്നത്. കൊച്ചി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനാണ് ചിത്രത്തിനു പിന്നില്‍.
യാത്രക്കാരിയുടെ വേഷത്തില്‍ ആശാ ശരത്തും ഡ്രൈവറുടെ വേഷത്തില്‍ വിനയ് ഫോര്‍ട്ടുമാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഛായാഗ്രഹണം റാം എച്ച്. പുത്രന് നിര്‍വഹിച്ചിരിക്കുന്നു. സംഗീതം പ്രതിക്. സംഭാഷണം ശ്രീജിത്ത് ബാലഗോപാല്‍
Post Your Comments