വെബ് സീരിസില്‍ ഹിന്ദു ദൈവങ്ങളെയും സൈനികരെയും ദേശീയ ചിഹ്നത്തെയും അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടി ബോളിവുഡ് നിര്‍മ്മാതാവ് ഏക്ത കപൂറിനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഏക്ത കപൂര്‍ നിര്‍മ്മിച്ച്, ഒടിടി പ്ലാറ്റ്ഫോം ആയ ആള്‍ട്ട് ബാലാജി സ്ട്രീം ചെയ്യുന്ന ഇറോട്ടിക് സിരീസ് ആയ ട്രിപ്പിള്‍ എക്സ് 2ന്റെ ഉള്ളടക്കത്തെച്ചൊല്ലിയുള്ള പരാതികളിലാണ് ഇന്‍ഡോര്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഒരു സൈനികന്റെ ഭാര്യയുടെ പ്രണയരംഗങ്ങളാണ് വിമര്‍ശനവിധേയമായത്. സിരീസിലെ ചില രംഗങ്ങള്‍ സൈന്യത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി മാര്‍ട്ടിയേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് (എംഡബ്ല്യുഎഫ്) എന്ന സംഘടന ഗുരുഗ്രാമിലെ പാലം വിഹാര്‍ പൊലീസ് സ്റ്റേഷനിലും ബിഗ് ബോസ് മുന്‍ മത്സരാര്‍ഥി വികാസ് പതക്ക് മുംബൈയിലെ ഖര് പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
സിരീസില്‍ നിന്നും പ്രസ്തുത രംഗങ്ങള്‍ നീക്കി, നിര്‍മ്മാതാവ് ഏക്ത കപൂര്‍ മാപ്പ് പറയണമെന്നും അല്ലാത്തപക്ഷം തങ്ങള്‍ പ്രതിഷേധം ശക്തിപ്പെടുത്തുമെന്നും എംഡബ്ല്യുഎഫും ഇന്‍സ്റ്റഗ്രാം ലൈവിലൂടെ വികാസ് പതകും പ്രതികരിച്ചിരുന്നു. പിന്നാലെ സിരീസിനെതിരെ സോഷ്യല്‍ മീഡിയയില്‍ ആള്‍ട്ട് ബാലാജി ഇന്‍സള്‍ട്ട്സ് ആര്‍മി എന്ന പേരില്‍ ക്യാമ്പെയ്നും നടന്നിരുന്നു.
Post Your Comments