ഫഹദ് ഫാസില്‍ എന്ന നടനെക്കുറിച്ച് ചിന്തിക്കുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് ആദ്യ സിനിമയുടെ പരാജയത്തില്‍ നിന്നുള്ള തിരിച്ചുവരവ്. ഫാസില്‍ സംവിധാനം ചെയ്ത ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയിലൂടെയാണ് ഫഹദ് ഫാസില്‍ എന്ന നടന്റെ അരങ്ങേറ്റം..2002-ല്‍ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് വലിയ ഒരു പരാജയ ചിത്രമായിരുന്നു. ആ സിനിമയുടെ പരാജയം ഫഹദ് ഫാസില്‍ എന്ന നടന് നല്‍കിയത് വലിയൊരു തിരിച്ചറിവാണ്. ആ സിനിമയ്ക്ക് ശേഷം ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഫഹദ് ഫാസില്‍ വീണ്ടും സിനിമാ രംഗത്തേക്ക് വരുന്നത്. ‘കേരള കഫേ’ എന്ന ചിത്രത്തിലെ ലഘു ചിത്രമായ ‘മൃത്യുജ്ഞയം’ എന്ന ചിത്രത്തിലൂടെയാണ് ഫഹദ് വീണ്ടും തിരിച്ചെത്തുന്നത്. പിന്നീട് ചാപ്പാകുരിശ് എന്ന സിനിമയിലൂടെ നായകനായി രണ്ടാം വരവ് നടത്തിയ ഫഹദ് ഫാസിലിന്റെ ആദ്യ സിനിമ പരാജയപ്പെട്ടതിന്റെ പ്രധാന കാരണം ‘അനിയത്തിപ്രാവ്’ പോലെയൊരു ചിത്രം താന്‍ വീണ്ടും ആവര്‍ത്തിച്ചത് കൊണ്ടാണെന്ന് സംവിധായകന് ഫാസില്‍ പറയുന്നു. ‘കയ്യെത്തും ദൂരത്ത്’ എന്ന സിനിമയ്ക്ക് എവിടെയൊക്കെയോ ഒരു അനിയത്തിപ്രാവിന്റെ ശൈലിയുണ്ടായിരുന്നുവെന്നും മറ്റൊരു താരപുത്രനാണ് ആ സിനിമയില്‍ അഭിനയിച്ചതെങ്കില്‍ എനിക്ക് ഫഹദ് അഭിനയിക്കുന്നതിനേക്കാള്‍ ചിത്രത്തിന്റെ പരാജയം തന്നെ വിഷമിപ്പിക്കുമായിരുന്നുവെന്നും ഫാസില്‍ വ്യക്തമാക്കുന്നു.
Post Your Comments