GeneralLatest NewsMollywood

മോഹന്‍ലാലിന്റെ ആ മൂന്ന് ചിത്രങ്ങൾ ഒരിക്കലും കാണില്ല!! തനിക്ക് ഇഷ്‌ടമല്ലാത്ത മോഹന്‍ലാല്‍ ചിത്രങ്ങളെക്കുറിച്ച് അമ്മ

ലാലിന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം

മലയാളത്തിന്റെ പ്രിയനടനാണ് മോഹന്‍ലാല്‍. നാടന്‍ വേഷങ്ങള്‍ മുതല്‍ അതിമാനുഷിക കഥാപാത്രങ്ങള്‍ വരെ മനോഹരമായി കൈകാര്യം ചെയ്ത മോഹന്‍ലാല്‍ അഭിനയ ജീവിതത്തിന്റെ നാല്പതു വര്‍ഷങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. വർഷങ്ങൾക്ക് മുൻപ് അമ്മ ശാന്തകുമാരി മകന്റെ ചിത്രങ്ങളെ പറ്റി പറഞ്ഞ വീഡിയോ വീണ്ടും വൈറലാവുകയാണ്.

അടിപിടി രംഗങ്ങൾ നിറഞ്ഞ ‘കിരീടം’ സിനിമ കാണാൻ അമ്മക്ക് ഇഷ്‌ടമല്ല. ആദ്യം അൽപ്പനേരം കണ്ടിട്ട് പിന്നെ നിർത്തി എന്ന് അമ്മ പറയുന്നു. കിരീടത്തിന്റെ രണ്ടാം ഭാഗമായ ‘ചെങ്കോൽ’ മോഹൻലാലിന്റെ അമ്മ ഒരിക്കലും കണ്ടിട്ടില്ല. കാണാൻ താൽപ്പര്യമില്ലാത്ത മറ്റൊരു ചിത്രമാണ് ‘താളവട്ടം’.

ലാലിന്റെ ചിരിക്കുന്ന സിനിമകളോടാണ് അമ്മക്ക് ഇഷ്‌ടം. ‘ചിത്രം’ സിനിമയും അവസാനമെത്തുമ്പോൾ കാണൽ അവസാനിപ്പിച്ച് പോകുമെന്ന് അമ്മ  പറയുന്നു. എന്നാൽ അച്ഛന് മകൻ വീരനായകനാവുന്ന കഥാപാത്രങ്ങളോടാണ് ഇഷ്‌ടം. മംഗലശ്ശേരി നീലകണ്ഠനെയാണ് അച്ഛന് ഏറെ പ്രിയം

shortlink

Related Articles

Post Your Comments


Back to top button