സോഷ്യല്‍മീഡിയയില്‍ നിറസാന്നിധ്യമായ മലയാളികളുടെ പ്രിയതാരം അനുശ്രീ വീണ്ടുമെത്തിയിരിക്കുകയാണ് പുത്തന്‍ ഫോട്ടോഷൂട്ടുമായി. പരിസ്ഥിതി ദിനത്തില്‍ വേറിട്ട ഒരു ആശംസയുമായാണ് താരം എത്തിയിരിക്കുന്നത്. എല്ലാവരും വൃക്ഷതൈകള്‍ വച്ച് ആശംസകള്‍ നേരുമ്പോള്‍ താരം പച്ച ഡ്രസ്സിട്ടാണ് ആശംസകള്‍ നേര്‍ന്നിരിക്കുന്നത്. മഴയ്ക്ക് ശേഷമുള്ള ഒരു പച്ചപ്പ് എന്ന ക്യാപ്ഷനോടുകൂടിയാണ് അനുശ്രീ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.
മഴയ്ക്കു ശേഷമുള്ള പച്ചപ്പ്. സൃഷ്ടിയുടെ പ്രതീകമായ മനോഹരമായതും ഉന്മേഷദായകവുമായ ഒരു നിറം. എല്ലാവര്ക്കും ലോക പരിസ്ഥിതി ദിനാശംസകള്‍ എന്നാണ് ഫോട്ടോ പങ്കുവച്ച് താരം കുറിച്ചത്.
https://www.instagram.com/p/CBCjRqTpcak/?utm_source=ig_embed
തുടര്‍ച്ചയായി ഷോര്‍ട്ട് വസ്ത്രങ്ങള്‍ ധരിച്ച് ഫോട്ടോഷൂട്ടുമായി എത്തുന്ന താരത്തിന് വിമര്‍ശനങ്ങളും ഉയരുകയാണ്. പുതിയ മേക്കോവറില്‍ എത്തിയ അനുശ്രീക്ക് നേരെ മോശം കമന്റുകളും വരുന്നുണ്ട്. അവളുടെ രാവുകള്‍ രണ്ടാം ഭാഗത്തില്‍ നിങ്ങള്‍ തന്നെ നായിക എന്നുള്ള തരത്തിലായിരുന്നു കമന്റുകള്‍. പലര്‍ക്കും ഇത്തരം വേഷങ്ങളില്‍ അനുശ്രീയെ കാണാന്‍ ഇഷ്ടമില്ലെന്നാണ് പ്രധാന കാരണം. നേരത്തെ താരം പങ്കുവച്ച ചിത്രത്തിന് സിനിമയില്‍ അവസരം കുറഞ്ഞപ്പോള്‍ വസ്ത്രത്തിന്റെ നീളവും കുറഞ്ഞെന്നുമുള്ള കമന്റും വന്നിരുന്നു.
Post Your Comments