Latest NewsNEWS

17000 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് ദേവെരകൊണ്ട ഫൗണ്ടേഷന്‍ ; സമാഹരിച്ചത് 1,7 കോടി

ലോക്ക് ഡൗണില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന 1700 കുടുംബങ്ങള്‍ക്ക് കൈത്താങ്ങായി വിജയ് ദേവരക്കൊണ്ട ഫൗണ്ടേഷന്‍. ലോക്ക് ഡൗണ്‍ കാലത്തെ പ്രയാസങ്ങള്‍ അറിഞ്ഞ് നടന്‍ വിജയ് ദേവെരകൊണ്ട 25 ലക്ഷം രൂപ നിക്ഷേപിച്ചായിരുന്നു വിജയ് ദേവരക്കൗണ്ട ഫൗണ്ടേഷന് തുടക്കമിട്ടത്. 36 ദിവസം കൊണ്ട് 1.7 കോടി രൂപയാണ് ഫൗണ്ടേഷന്‍ ഇതിനോടകം സമാഹരിച്ചത്.

ദ മിഡില്‍ ക്ലാസ് ഫണ്ട് എന്ന പേരില്‍ സമാഹരിച്ച പണം ലോക്ക് ഡൗണ്‍ കാലത്ത് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതിന് ആണ് ഉപയോഗിച്ചിരുന്നത്. താരങ്ങളെയും മറ്റ് പ്രമുഖരെയും ഫൗണ്ടേഷനിലേക്ക് സഹായത്തിനായി ക്ഷണിക്കുകയും ചെയ്തിരുന്നു താരം. തുടര്‍ന്ന് ഒട്ടേറെപ്പേര്‍ സഹായവുമായി എത്തി. 1.7 കോടി സമാഹരിച്ചു കൊണ്ട് 17000 കുടുംബങ്ങളെ സഹായിക്കാനും ഫൗണ്ടേഷന് സാധിച്ചു. 535 വൊളണ്ടിയര്‍മാരായിരുന്നു ദേവെരകൊണ്ട ഫൌണ്ടേഷന് ഒപ്പം ഉണ്ടായിരുന്നത്. ആന്ധ്രപ്രദേശിലും തെലങ്കാനയിലും സ്ഥിഗതികള്‍ തിരിച്ചുവരുന്ന സാഹചര്യമായതിനാല്‍ ഫണ്ട് സമാഹാരണം നിര്‍ത്തിയിരിക്കുകയാണ്.

മിഡില്‍ ക്ലാസ് ഫണ്ട് സംരഭത്തിന് പുറമേ യുവാക്കള്‍ക്ക് തൊഴില്‍ അവസരം നല്‍കുന്നതിനായി ഫസ്റ്റ് ജോബ് പ്രോഗ്രാം എന്ന സംരഭത്തിനും വിജയ് ദേവെരകൊണ്ട തുടക്കമിട്ടിരുന്നു. ഇതിലൂടെ ആദ്യ ഘട്ടത്തില്‍ രണ്ട് പേര്‍ക്ക് ഒരു കമ്പനിയില്‍ നിന്ന് ഓഫര്‍ ലെറ്റര്‍ വന്ന കാര്യം വിജയ് ദേവെരകൊണ്ട അറിയിച്ചിരുന്നു. ഓരോ ആളുകള്‍ക്കും താല്‍പര്യമുള്ള മേഖലയില്‍ പരിശീലനം നല്‍കാനും ഫസ്റ്റ് ജോബ് പ്രോഗ്രാമില്‍ പദ്ധതിയുണ്ട്.

shortlink

Related Articles

Post Your Comments


Back to top button