
ആദ്യ ചിത്രം റിലീസ് ദിവസം തന്നെ പോലീസ് പിടിയ സംവിധായകന്‍. കേള്‍കുമ്പോള്‍ തന്നെ ഒരു തമാശ തോന്നുന്നില്ലേ. എന്നാല്‍ തമാശയുടെ സംവിധായകന് സംഭവിച്ചതാണിത്. വിനയ് ഫോര്‍ട്ടിനെ നായകനാക്കി തമാശ എന്ന ചിത്രം ഒരുക്കിയ നവാഗതനായ അഷറഫ് ഹംസയാണ് ഈ സംഭവം പങ്കുവച്ചത്. ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലെ രസകരമായ ഒരു സ്റ്റില്‍ പങ്കു വെച്ചുകൊണ്ടാണ് അഷ്‌റഫ് ഹംസ ചിത്രത്തിന്റെ റിലീസ് ദിവസം അമിത വേഗതയില്‍ വണ്ടിയോടിച്ചു തീയേറ്ററിലേക്ക് പോയ തന്നെ പോലീസ് തടഞ്ഞതിനെക്കുറിച്ച് പറയുന്നത്.
” തമാശ. ഇന്നെന്റെ സിനിമ റിലീസാണ്, പടം തുടങ്ങിക്കാണും സര്‍. അതു കൊണ്ട് വേഗത കൂടിപ്പോയതാണ്. പോലീസുകാര്‍ ചിരിയോടെ അടുത്തേക്ക് വന്നു, ഓ, ഡയരക്ടര്‍ ആണല്ലേ. ഏതാ പടം? തമാശ. All the best ധൈര്യമായി പോകൂ. ഇത്രേം വേഗത വേണ്ട. എല്ലാവരും ചിരിയോടെ ആശംസിച്ചു. നന്നായി വരുമെന്ന്. ” പോലീസുമായുള്ള സംഭാഷണമാണ് അഷറഫ് ഹംസ ഫേസ്ബുക്കിലൂടെ പങ്കു വെച്ചിരിക്കുന്നത്.
Post Your Comments