മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയ പരമ്പര നീലക്കുയിൽ അവസാനിച്ചെങ്കിലും അതിലെ താരങ്ങള്‍ക്ക് ആരാധകര്‍ ഇന്നും ഏറെയാണ്. പരമ്പരയില്‍ നായികമാരിലൊരാളായ റാണിയെ അവതരിപ്പിച്ചനടി ലത സംഗരാജു വിവാഹിതയാകുന്നുവെന്നതാണ് പുതിയ വാര്‍ത്ത. ലതയെന്നാണ് പേരെങ്കിലും മിക്കവരും താരത്തെ റാണിയെന്നാണ് ഇപ്പോഴും താരത്തെ വിളിക്കുന്നത്.
ഇന്ന് പിറന്നാൾ ആഘോഷിക്കുകയാണ് ലത. ഭാവി വരന് ഒപ്പമുള്ള ചിത്രങ്ങൾ സഹിതമാണ് വിവാഹ വിശേഷം താരം പങ്കുവച്ചത്. ജൂണ്‍ 14നാണ് വിവാഹമെന്നും വിവാഹത്തിനായി ഇനി 10 ദിവസമേയുള്ളൂവെന്നും ലത ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെ പറയുന്നു.ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് ലതയ്ക്ക് ആശംസ അറിയിച്ച് എത്തിയിട്ടുള്ളത്.
Post Your Comments